എം മുകുന്ദൻ
കോഴിക്കോട്: നൊബേല്‍ സമ്മാനം അര്‍ഹിക്കുന്ന ഏക മലയാളസാഹിത്യകാരന്‍ എം.ടി വാസുദേവൻ നായരാണെന്ന് എഴുത്തുകാരന്‍ എം.മുകുന്ദന്‍. എം.ടിയുടേത് അത്ഭുതകരമായിട്ടുള്ള എഴുത്താണെന്നും ഒരു വാക്കുപോലും എം.ടിയുടെ കഥയില്‍ നിന്ന് എടുത്തുമാറ്റാന്‍ ആർക്കും സാധിക്കില്ലെന്നും എം മുകുന്ദൻ പറഞ്ഞു .
“എം.ടിയുടേത് അത്ഭുതകരമായിട്ടുള്ള എഴുത്താണ്. ഓരോ വാക്കും തേച്ചുമിനുക്കിയിട്ടുള്ള എഴുത്താണ്. നമ്മുടെ കഥകളുടെ പോരായ്മ എഴുത്തുകാര്‍ കാണിക്കുന്ന അശ്രദ്ധയാണ്. എഡിറ്റിങ്ങില്ല. എന്നാല്‍ എം.ടി എഴുതുമ്പോള്‍ തന്നെ എഡിറ്റ് ചെയ്യുകയാണ്. ഒരു വാക്ക് നമുക്ക് എം.ടിയുടെ കഥയില്‍ നിന്ന് എടുത്തുമാറ്റാന്‍ കഴിയില്ല. ഇത്രയും ആത്മനിയന്ത്രണത്തോടെ ശ്രദ്ധയോടെ എഴുതുന്ന മറ്റാരും മലയാളത്തിലില്ല. നൊബേല്‍ സമ്മാനം അര്‍ഹിക്കുന്ന ഒരൊറ്റ എഴുത്തുകാരനേ മലയാളത്തിലുള്ളൂ. അത് എം.ടിയാണ്. എം.ടി ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മകള്‍ തനിക്ക് വഴികാട്ടിയായിരിക്കും”- എം.മുകുന്ദന്‍ പറഞ്ഞു
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…
ശ്രീനിവാസൻ എന്ന മഹാനായ കലാകാരന് ഹൃദയപൂർവ്വമായ ആദരാഞ്ജലി. അദ്ദേഹത്തിന്റെ അഭിനയ ജീവിതവും മലയാള സിനിമയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും ഈ…