നിരാശരായി മടങ്ങുന്ന പാകിസ്ഥാനികൾ, ബുർജ് ഖലീഫ
പാകിസ്ഥാൻ സ്വാതന്ത്ര്യദിനത്തില്‍ ബുർജ് ഖലീഫയിൽ രാജ്യത്തിന്റെ ദേശീയ പതാക പ്രദർശിപ്പിച്ചില്ല. പതാക തെളിയുന്നത് കാണാൻ കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്ന പാകിസ്ഥാനികൾ ഒടുവിൽ നിരാശരായി മടങ്ങി. ഇവർ നിരാശരായി മടങ്ങുന്നതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിലടക്കം വൈറലാവുകയാണ്. ദൃശ്യം പകർത്തി സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാൻ വൈകുന്നേരത്തെ വെയിൽ പോലും സഹിച്ചാണ് പാകിസ്ഥാനികൾ പുലര്‍ച്ചെ വരെ ബുര്‍ജ് ഖലീഫയ്‌ക്ക് മുന്നില്‍ കുത്തിയിരുന്നത്. ഒടുവിൽ രണ്ട് മുദ്രാവാക്യവും മുഴക്കിയാണ് ഇവര്‍ മടങ്ങിയത്.
അതേസമയം നാളെ ലോകത്തിലെ ഏറ്റവും ഉയരം കൂടി കെട്ടിടത്തില്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാക തെളിയും. കഴിഞ്ഞ മാസം ജൂലായില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യൻ ദേശീയപതാക ബുര്‍ജ് ഖലീഫയില്‍ പ്രദർശിപ്പിച്ചിരുന്നു. ഇതിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും പ്രദർശിപ്പിച്ചു. ഇത് സമൂഹ മാദ്ധ്യമങ്ങളിലടക്കം വൈറലായിരുന്നു.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…