International

ഇതിൽപരമൊരു അപമാനമുണ്ടോ ? സ്വാതന്ത്ര ദിനത്തിൽ ബുർജ് ഖലീഫയിൽ പാകിസ്ഥാൻ പതാക പ്രദർശിപ്പിച്ചില്ല; കാത്തിരുന്ന് കാത്തിരുന്ന് കണ്ണ് കഴച്ച പാകിസ്ഥാനികൾക്ക് കടുത്ത നിരാശ

പാകിസ്ഥാൻ സ്വാതന്ത്ര്യദിനത്തില്‍ ബുർജ് ഖലീഫയിൽ രാജ്യത്തിന്റെ ദേശീയ പതാക പ്രദർശിപ്പിച്ചില്ല. പതാക തെളിയുന്നത് കാണാൻ കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്ന പാകിസ്ഥാനികൾ ഒടുവിൽ നിരാശരായി മടങ്ങി. ഇവർ നിരാശരായി മടങ്ങുന്നതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിലടക്കം വൈറലാവുകയാണ്. ദൃശ്യം പകർത്തി സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാൻ വൈകുന്നേരത്തെ വെയിൽ പോലും സഹിച്ചാണ് പാകിസ്ഥാനികൾ പുലര്‍ച്ചെ വരെ ബുര്‍ജ് ഖലീഫയ്‌ക്ക് മുന്നില്‍ കുത്തിയിരുന്നത്. ഒടുവിൽ രണ്ട് മുദ്രാവാക്യവും മുഴക്കിയാണ് ഇവര്‍ മടങ്ങിയത്.

അതേസമയം നാളെ ലോകത്തിലെ ഏറ്റവും ഉയരം കൂടി കെട്ടിടത്തില്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാക തെളിയും. കഴിഞ്ഞ മാസം ജൂലായില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യൻ ദേശീയപതാക ബുര്‍ജ് ഖലീഫയില്‍ പ്രദർശിപ്പിച്ചിരുന്നു. ഇതിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും പ്രദർശിപ്പിച്ചു. ഇത് സമൂഹ മാദ്ധ്യമങ്ങളിലടക്കം വൈറലായിരുന്നു.

Anandhu Ajitha

Recent Posts

ജനസംഖ്യാ റിപ്പോർട്ട്‌ ചർച്ചയാക്കി ബിജെപി! എതിർത്ത് ഓവൈസി! |OTTAPRADHAKSHINAM|

ഹിന്ദു ജനസംഖ്യ ഇടിഞ്ഞതിന് കാരണം കോൺഗ്രസ്‌! പ്രീണന രാഷ്ട്രീയം ഇനി ജനങ്ങൾ അനുവദിക്കില്ലെന്ന് ബിജെപി |NARENDRA MODI| #modi #bjp…

8 hours ago

സുവിശേഷ പ്രസംഗത്തില്‍ തുടങ്ങി സ്വന്തമായി സഭയുണ്ടാക്കി

താറാവ് കച്ചവടക്കാരനിൽ നിന്ന് ശതകോടികളുടെ അധിപനായ മെത്രാനായ കഥ !

9 hours ago

മേയര്‍ക്കെതിരേ കേസെടുത്ത പോലീസ് ഡ്രൈവര്‍ യദുവിന്റെ മൊഴിയെടുത്തു,അതു ചോദ്യം ചെയ്യലായിരുന്നുവെന്ന് യദു

കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും എതിരേ…

9 hours ago

ഹരിയാനയിൽ വീണ്ടും ട്വിസ്റ്റ് !നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട് !സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാനായേക്കും

മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ ഭരണ പ്രതിസന്ധി രൂപപ്പെട്ട ഹരിയാനയിൽ നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി…

9 hours ago

സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ ! പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാനും ധാരണ; ജീവനക്കാരും മാനേജ്മെന്റും തമ്മിലുള്ള ചർച്ച വിജയം

യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകുന്നു. സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും…

10 hours ago

നാളെ മുതൽ ഡ്രൈവിങ് ടെസ്റ്റ് നടത്താനുറച്ച് മോട്ടോർ വാഹന വകുപ്പ് ! പോലീസ് സംരക്ഷണം ഉറപ്പാക്കാൻ ആർടിഒമാർക്ക് നിർദേശം !

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ നടത്താനുറപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് . ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം…

11 hours ago