ഇസ്രയേലി സേന പുറത്ത് വിട്ട വീഡിയോയിൽ നിന്ന്
ഒക്ടോബർ ഏഴിന് അതിർത്തി തകർത്തെത്തി ഹമാസ് തീവ്രവാദികൾ നടത്തിയ നരനായാട്ടിന് പ്രത്യാക്രമണം മൂന്നാം മാസത്തിലേക്ക് കടക്കുന്നതിനിടെ ഗാസയിലെ സാധാരണക്കാർ ഹമാസിനെതിരെ തിരിയുന്നു. ഹമാസിന്റെ ദുഷ്പ്രവർത്തികൾക്ക് തങ്ങളാണ് വിലകൊടുക്കേണ്ടി വരുന്നതെന്നും ഹമാസ് തീവ്രവാദികൾ എത്രയും വേഗം കീഴടങ്ങണമെന്നും ഗാസയിലെ ജനങ്ങൾ ആവശ്യപ്പെടുന്ന വീഡിയോ ഇസ്രയേൽ പ്രതിരോധ സേന പുറത്തു വിട്ടു. ഹമാസ് തീവ്രവാദികൾ കാറും ജീപ്പുമൊക്കെ സ്വന്തമാക്കുമ്പോൾ തങ്ങൾക്ക് എന്താണ് ലഭിക്കുന്നതെന്നാണ് ഗാസയിലെ ജനങ്ങൾ ചോദിക്കുന്നത്.
ഹമാസ് ആരോഗ്യ മന്ത്രാലയം നൽകുന്ന കണക്കുകൾ പ്രകാരം 18,600ലേറെ ആളുകളാണ് ഗാസയില്‍ ഇത് വരെ കൊല്ലപ്പെട്ടിരിക്കുന്നത്. ഇവരില്‍ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്. എന്നാൽ ഇവരിൽ വലിയ പങ്കും കൊല്ലപ്പെട്ടത് ഹമാസ് ആക്രമണത്തിൽ തന്നെയാണ് എന്നത് മറ്റൊരു വസ്തുതയാണ്. ഗാസയിലെ സാധാരണക്കാരെ മനുഷ്യ കവചമാക്കി മാറ്റുകയാണ് തീവ്രവാദികൾ. രക്ഷപ്പെട്ട് പോകുവാൻ ശ്രമിക്കുന്നവരെ തീവ്രവാദികൾ തന്നെ വെടിവെച്ച് കൊന്നു. ഇത്തരത്തിൽ പന്ത്രണ്ടോളം പേരെ രക്ഷപ്പെട്ടു പോകുന്നതിനിടെ ഒരു ബീച്ചിന് സമീപം ഹമാസ് സ്നൈപ്പർമാർ വെടിവെച്ച് കൊല്ലുന്ന വീഡിയോ ദൃശ്യം പുറത്ത് വന്നിരുന്നു. അതും ഇസ്രയേലിന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ചെങ്കിലും വീഡിയോ ദൃശ്യം പുറത്ത് വന്നതോടെ ആ നീക്കം പൊളിഞ്ഞു . സ്‌കൂളുകളും മറ്റും മറയാക്കിയാണ് തീവ്രവാദികൾ ഒളിപ്പോര് നടത്തുന്നത്. സ്‌കൂൾ കുട്ടികളുടെ ബാഗുകളിൽ ഒളിപ്പിച്ചിരുന്ന തോക്കുകളും വെടിയുണ്ടകളും സൈന്യം കണ്ടെത്തുകയും ചെയ്തു.
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…