ഭോപ്പാൽ : ആം ആദ്മി പാർട്ടിക്കെതിരെ തുറന്നടിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. അഴിമതിക്കെതിരെ പോരാടുമെന്ന് പറഞ്ഞ വ്യക്തി തന്നെ ഇപ്പോൾ അഴിമതിക്കേസിൽ ജയിലിലായെന്ന് മോഹൻ യാദവ് തുറന്നടിച്ചു. മദ്ധ്യപ്രദേശിലെ ജബുവയിൽ സംഘടിപ്പിച്ച പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദില്ലിയിൽ അഴിമതിക്കെതിരെ പോരാടുമെന്നും, പാവപ്പെട്ട ജനങ്ങൾക്കായി പ്രവർത്തിക്കുമെന്നും സത്യസന്ധതയോടെ പ്രവർത്തിക്കണമെന്നും പറഞ്ഞ വ്യക്തിയായിരുന്നു അരവിന്ദ് കെജ്‌രിവാൾ. പിന്നീട് അദ്ദേഹത്തിന്റെ മന്ത്രിമാരെല്ലാവരും അഴിമതിക്കേസിൽ ജയിലിൽ പോയ കാഴ്ചയാണ് നാം കണ്ടത്. ഇപ്പോൾ അരവിന്ദ് കെജ്‌രിവാളും ജയിലിൽ പോയിരിക്കുന്നു. അഴിമതി നടത്തില്ലെന്ന് പറഞ്ഞ വ്യക്തി തന്നെ അഴിമതിവീരനായിരിക്കുന്നുവെന്നും മോഹൻ യാദവ് പറഞ്ഞു.
അതേസമയം, മദ്യനയ കുംഭകോണ കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാൾ ഇപ്പോഴും അദ്ദേഹത്തിന്റെ പദവി ഒഴിയാൻ തയ്യാറാവുന്നില്ല. ഇതിന് കോൺഗ്രസും പിന്തുണ നൽകുകയാണെന്നും കെജ്‌രിവാളിന്റെ ഗുരുവായ അണ്ണാ ഹസാരെ പോലും അദ്ദേഹത്തെ തള്ളികളഞ്ഞുവെന്നും മോഹൻ യാദവ് ചൂണ്ടിക്കാട്ടി.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…