Friday, May 3, 2024
spot_img

അഴിമതി നടത്തില്ലെന്ന് പറഞ്ഞ വ്യക്തി തന്നെ അഴിമതിവീരനായിരിക്കുന്നു ! പദവി ഒഴിയാൻ അരവിന്ദ് കെജ്‌രിവാൾ തയാറാകാത്തതിന് പിന്നിൽ കോൺഗ്രസിന്റെ പിന്തുണ ; ആം ആദ്മി പാർട്ടിക്കെതിരെ തുറന്നടിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

ഭോപ്പാൽ : ആം ആദ്മി പാർട്ടിക്കെതിരെ തുറന്നടിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. അഴിമതിക്കെതിരെ പോരാടുമെന്ന് പറഞ്ഞ വ്യക്തി തന്നെ ഇപ്പോൾ അഴിമതിക്കേസിൽ ജയിലിലായെന്ന് മോഹൻ യാദവ് തുറന്നടിച്ചു. മദ്ധ്യപ്രദേശിലെ ജബുവയിൽ സംഘടിപ്പിച്ച പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദില്ലിയിൽ അഴിമതിക്കെതിരെ പോരാടുമെന്നും, പാവപ്പെട്ട ജനങ്ങൾക്കായി പ്രവർത്തിക്കുമെന്നും സത്യസന്ധതയോടെ പ്രവർത്തിക്കണമെന്നും പറഞ്ഞ വ്യക്തിയായിരുന്നു അരവിന്ദ് കെജ്‌രിവാൾ. പിന്നീട് അദ്ദേഹത്തിന്റെ മന്ത്രിമാരെല്ലാവരും അഴിമതിക്കേസിൽ ജയിലിൽ പോയ കാഴ്ചയാണ് നാം കണ്ടത്. ഇപ്പോൾ അരവിന്ദ് കെജ്‌രിവാളും ജയിലിൽ പോയിരിക്കുന്നു. അഴിമതി നടത്തില്ലെന്ന് പറഞ്ഞ വ്യക്തി തന്നെ അഴിമതിവീരനായിരിക്കുന്നുവെന്നും മോഹൻ യാദവ് പറഞ്ഞു.

അതേസമയം, മദ്യനയ കുംഭകോണ കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാൾ ഇപ്പോഴും അദ്ദേഹത്തിന്റെ പദവി ഒഴിയാൻ തയ്യാറാവുന്നില്ല. ഇതിന് കോൺഗ്രസും പിന്തുണ നൽകുകയാണെന്നും കെജ്‌രിവാളിന്റെ ഗുരുവായ അണ്ണാ ഹസാരെ പോലും അദ്ദേഹത്തെ തള്ളികളഞ്ഞുവെന്നും മോഹൻ യാദവ് ചൂണ്ടിക്കാട്ടി.

Related Articles

Latest Articles