തന്‍റെ നിരപരാധിത്വം തെളിയിക്കുവാന്‍ ഭൂമി പിളർന്ന അപ്രത്യക്ഷയായ സീതാ ദേവിയേയും ദാനം ചെയ്ത് അവസാനം പാതാളത്തിലേക്ക് പോയ മാവേലിയേയും ഒക്കെ നമുക്കറിയാം. നമ്മുടെ മിത്തുകളിലും പുരാണങ്ങളിലും ഒക്കെ പറയുന്ന ഈ പാതാളം പക്ഷേ എവിടെയാണെന്ന് ഒരറിവുമില്ല. അതൊന്നു കണ്ടെത്തുവാൻ ആർക്കും കഴിഞ്ഞില്ല. എന്നാൽ പാതാളത്തിലേക്കുള്ള വഴി തുടങ്ങുന്ന ഒരിടമുണ്ടത്രെ. അതും നമ്മുടെ മധ്യപ്രദേശിൽ.മധ്യപ്രദേശിലെ ചിന്ത്വാരയിൽ സ്ഥിതി ചെയ്യുന്ന ഒരു താഴ്വരയാണ് പാതാൾകോട്ട്. സമുദ്ര നിരപ്പിൽ നിന്നും 2750-3250 അടി വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ കൂടുതലും ഗോത്ര വിഭാഗക്കാരാണ് താമസിക്കുന്നത്.
12 ഗ്രാമങ്ങളിലായി കിടക്കുന്ന പാതാൾകോട്ടിന് ഇരുപതിനായിരം ഏക്കറിലധികം വിസ്തൃതിയുണ്ടത്രേ. ഇവിടുത്തെ പ്രാദേശിക വിശ്വാസങ്ങളും മറ്റും അനുസരിച്ച് ഒട്ടേറെ നിഗൂഢതകളും പ്രത്യേകതകളും ഉള്ള പ്രദേശമാണ് പാതാൾകോട്ട്. പുറംലോകത്തു നിന്നും മറഞ്ഞു നിൽക്കുന്ന ഒട്ടേറെ പ്രത്യേകതകൾ ഇവിടെയുണ്ട് എന്നാണ് വിശ്വാസം. ദൂതി നദിയാണ് ഇവിടുത്തെ ഏക ജലസ്രോതസ്സ്. നൂറ്റാണ്ടുകളായി മറ്റുള്ളവർക്ക് പ്രവേശനമില്ലാതിരുന്ന ഒരിടമായിരുന്നു ഈ പ്രദേശം. ഭാരിയ, ഗോണ്ട് തുടങ്ങിയ ഗോത്ര വിഭാഗക്കാര്‍ താമസിച്ചിരുന്ന ഈ പ്രദേശം ഒരുപാട് വിശ്വാസങ്ങൾ കൊണ്ട് സമ്പന്നമാണ്. ബാരിയ വിഭാഗക്കാരുടെ വിശ്വാസം അനുസരിച്ച് രാമായണത്തിൽ സീത ഭൂമക്കടിയിലേക്ക് അന്തർധാനം ചെയ്ത ഇടമാണത്രെ പാതാൾകോട്ട്. മറ്റൊരു വിശ്വാസമനുസരിച്ച് ഹനുമാൻ രാവണനിൽ നിന്നും രാമനെയും ലക്ഷ്മണനെയും രക്ഷിക്കുവാൻ പാതാളത്തിലേക്ക് പോയത് ഇതുവഴിയാണത്രെ.
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…
മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…
കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…