Kerala

മാലിന്യം തള്ളുന്നവരെ ഇനി പോലീസും പിടികൂടും;സ്പോട്ട് ഫൈൻ ഈടാക്കാനും ലൈസൻസ് റദ്ദാക്കാനും അധികാരമുള്ള സംവിധാനം നടപ്പിലാക്കും

തിരുവനന്തപുരം; പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ ഇനി മുതൽ പിടികൂടാൻ പോലീസും.മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നടപടിയെടുക്കുന്നതിനു തദ്ദേശ വകുപ്പു രൂപീകരിക്കുന്ന പ്രത്യേക ജില്ലാ തല എൻഫോഴ്സ്മെ‍ന്റ് സ്ക്വാഡിലാണു പോലീസിനെയും ഉൾപ്പെടുത്തുക.

മിന്നൽ പരിശോധന നടത്തി സ്പോട്ട് ഫൈൻ ഈടാക്കാനും ലൈസൻസ് റദ്ദാക്കാനും ഉൾപ്പെടെ അധികാരമുള്ള സംവിധാനമാണു നടപ്പാക്കുക.സംസ്ഥാനത്താകെ 23 സ്ക്വാഡിനെയാണ് ആദ്യഘട്ടത്തിൽ നിയോഗിക്കുക. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ ഓരോ സ്ക്വാഡും മറ്റു ജില്ലകളിൽ 2 സ്ക്വാഡ് വീതവുമാണ് പ്രവർത്തിക്കുക. ഓരോ സ്ക്വാഡും നയിക്കുന്നത് തദ്ദേശ വകുപ്പ് പെർഫോമൻസ് ഓഡിറ്റിലെ ഉദ്യോഗസ്ഥനായിരിക്കും. ശുചിത്വമിഷനിൽ നിന്നുള്ള എൻഫോഴ്സ്മെ‍ന്റ് ഓഫിസറും പോല‍ീസ് ഉദ്യോഗസ്ഥനും ഉൾപ്പെടെ 3 പേരായിരിക്കും അംഗങ്ങൾ. ഹൈക്കോടതി നിർദേശങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് എൻഫോഴ്സ്മെന്റ് ശക്തമാക്കാനുള്ള തീരുമാനമെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.

anaswara baburaj

Recent Posts

ലോകകേരള സഭ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കി| പലസ്തീന്‍ കഫിയ പിണറായിക്ക്

ലോക കേരള സഭയെന്നാല്‍ മലയാളികളായ എല്ലാ പ്രവാസികളേയും ഉള്‍പ്പെടുന്നതാണെന്നാണ് സങ്കല്‍പ്പം. ഏറെ വിവാദങ്ങളും ധൂര്‍ത്തും ആരോപിക്കപ്പെടുന്ന ഈ കൂട്ടായ്മ ഇപ്പോള്‍…

48 mins ago

ഗ്വാളിയോർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ പക്ഷി ഇടിച്ചു ! യാത്രക്കാർ സുരക്ഷിതർ

ദില്ലിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സപ്രസ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര വൈകി. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ്…

1 hour ago

കാഫിര്‍ പ്രയോഗം: അന്വേഷണത്തിനു പോലീസ് മടിക്കുന്നത് എന്തുകൊണ്ടാണ് ?

കാഫിര്‍ പ്രയോഗത്തില്‍ ആരെയെങ്കിലും അറസ്‌ററു ചെയ്യുന്നെങ്കില്‍ അതു സിപിഎമ്മുകാരെ ആയിരിക്കും എന്നതാണ് ഇപ്പോഴത്തെ നില. ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തില്‍…

2 hours ago

ലോക കേരള സഭ പലസ്തീന്‍ പ്രമേയം പാസ്സാക്കി| പാലസ്തീന്‍ കൈമാറിയ കഫിയ പിണറായി ഏറ്റുവാങ്ങി |RP THOUGHTS|

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക കേരള സഭ പ്രമേയം പാസാക്കി. പലസ്തീനിലെ കൂ-ട്ട-ക്കു-രു-തി-യി-ല്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.…

2 hours ago

മോദിയുമൊത്തുള്ള മെലോണിയുടെ വീഡിയോ വൈറലാകുന്നു |MODI|

'ഹായ് ഫ്രണ്ട്‌സ്, ഫ്രം മെലഡി' ! ജി 7 വേദിയിലെ സെൽഫി 'ക്ലിക്ക്' വൈറൽ |MELONI| #meloni #modi #MELODI…

3 hours ago