Kerala

ശസ്ത്രക്രിയ നടത്താൻ വേണ്ടത് ലക്ഷങ്ങൾ; ജനസ്നേഹിയായ ഓട്ടോ ഡ്രൈവർ സുമനസ്സുകളുടെ സഹായം തേടുന്നു..

ചെങ്ങന്നൂർ: നിർദ്ധനനായ മധ്യവയസ്‌കൻ സുമനസ്സുകളുടെ സഹായം തേടുന്നു. ചെങ്ങന്നൂർ കിഴക്കേനട ളാകശ്ശേരി ചേരിയിൽ വാര്യോട്ടിൽ വേണുഗോപാലാണ് ജീവൻ നിലനിർത്തുവാൻ വൃക്ക മാറ്റിവയ്ക്കൽ ചികിത്സയ്ക്കായി ധനസഹായം അഭ്യർത്ഥിക്കുന്നത്. 15 ലക്ഷത്തിലധികം രൂപയാണ് ചികിത്സയ്ക്കായി ആവശ്യമായി വരുന്നത്. അദ്ദേഹത്തിന്റെ രണ്ടു വൃക്കകളും പ്രവർത്തനരഹിതമായതിനാൽ ജീവൻ രക്ഷിക്കുവാൻ ഉടനടി വൃക്ക മാറ്റി വയ്ക്കൽ അല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല.

വേണുഗോപാലിന്റെ സത്യസന്ധതയ്ക്ക് ജൂനിയർ ചേംബർ അവാർഡ് നല്കിയ വ്യക്തിയാണ്. തൻ്റെ ഓട്ടോറിക്ഷയിൽ യാത്രക്കക്കാർ മറന്നു വച്ച പണം തിരിച്ചേല്പ്പിച്ച് രണ്ട് തവണ തൻ്റെ സത്യസന്ധത തെളിയിച്ച ഒരു ഓട്ടോ തൊഴിലാളിയുടെ ഇന്നത്തെ അവസ്ഥ വളരെ സങ്കടകരമാണ്.

വേണുഗോപാലിന്റെ ഭാര്യ അനിത വൃക്ക കൊടുക്കാൻ തയ്യാറാണ്. പക്ഷെ വൃക്ക മാറ്റിവയ്ക്കൽ അനുബന്ധിച്ചുള്ള ആശുപത്രി ചിലവുകൾക്ക് വലിയൊരു തുക താങ്ങാൻ ഈ സാധു കുടുംബത്തിന് നിവൃത്തി ഇല്ലാത്തതിനാലാണ് സുമനസ്സുകളായ ഏവരുടെയും സഹായങ്ങൾ വേണുഗോപാലും അനിതയും അഭ്യർത്ഥിക്കുന്നത്.

വേണുഗോപാൽ ഓട്ടോ ഓടിച്ച് കിട്ടുന്ന വരുമാനം കൊണ്ട് കുടുംബം പുലർത്തി വരികയായിരുന്നു. പെട്ടെന്നാണ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുകയും വൃക്കകൾ തകരാറിലായത് കണ്ടുപിടിക്കുകയും ചെയ്തത്. ഇപ്പോൾ ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്. അമൃത ആശുപത്രിയിലെ ഡോക്ടർമാർ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നിർദ്ദേശിച്ചിട്ടുണ്ട്.

ഇപ്പോൾ തുടർ ചികിത്സയ്ക്കായുള്ള പണത്തിന് വേണ്ടി വളരെയധികം ബുദ്ധിമുട്ടുകയാണ് വേണുഗോപലിന്റെ കുടുംബം . ചുരുക്കം ചില സുഹൃത്തുക്കളുടെ സഹായത്താലാണ് ഇപ്പോൾ ഡയാലിസിസിനുള്ള പണം കണ്ടെത്തുന്നത്.

നമ്മുടെയൊക്കെ ചെറുതും വലുതുമായ സഹായം ആ കുടുംബത്തിൻ്റെ കണ്ണ് നീരൊപ്പിയേക്കാം. സാമ്പത്തിക സഹായം അയക്കാൻ അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൊടുക്കുന്നു.

അനിത വേണുഗോപാൽ.
AC – 6964008477
IFSC – IDIB 000C015
Indian Bank , Chengannur Branch.
Google Pay No – 9847768666

B4 Admin

Recent Posts

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

6 hours ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

14 hours ago

അഷ്ടമി തിഥി നേരത്തേ അവസാനിക്കും : പൂജവെപ്പ് ഇന്ന് തന്നെ,ഒക്ടോബർ 21 വിജയദശമി ദിനത്തിൽ കുരുന്നുകൾ ഹരിശ്രീ കുറിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…

15 hours ago

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

1 day ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

1 day ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

1 day ago