India

പ്രതിപക്ഷത്തെ ചുരുട്ടിക്കെട്ടി ലോക്‌സഭയിൽ നന്ദി പ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി;പ്രതിപക്ഷത്തിലെ ചിലർ രാഷ്ട്രപതിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്നും ആരോപണം

ദില്ലി : പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ചിലർ ജാതിപ്പേര് വിളിച്ച് അപമാനിച്ചുവെന്നും പാർലമെന്റിൽ രാഷ്ട്രപതിയുടെ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്നും ഇതിലൂടെ വെറുപ്പിന്റെ രാഷ്ട്രീയം പുറത്തുവന്നുവെന്നും അദ്ദേഹം ആരോപിച്ചു. ലോക്‌സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിലാണു പ്രധാനമന്ത്രി പ്രതിപക്ഷത്തെ അതി രൂക്ഷമായി വിമർശിച്ചത്.

ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അദ്ധ്യക്ഷയെന്ന നിലയിലുള്ള രാഷ്ട്രപതിയുടെ സാന്നിധ്യം ചരിത്രപരവും രാജ്യത്തെ പെൺമക്കൾക്കും സഹോദരിമാർക്കും പ്രചോദനവുമാണെന്നും ആദിവാസി സമൂഹത്തിന്റെ അഭിമാനം രാഷ്ട്രപതി വർധിപ്പിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ വാക്കുകൾ പരാമർശിച്ചാണ് ഒരു മുതിർന്ന നേതാവ് രാഷ്ട്രപതിയെ അപമാനിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞത്. രാഷ്ട്രപതിയുടെ പ്രസംഗം പ്രതിപക്ഷ നേതാക്കാൾ ഒഴിവാക്കിയതിനെയും പ്രധാനമന്ത്രി കടുത്ത ഭാഷയിൽ വിമർശിച്ചു.

രാജ്യത്തിന്റെ വളർച്ചയിൽ ചിലർ നിരാശരാണെന്ന് പരിഹസിച്ച പ്രധാനമന്ത്രി രാജ്യത്തെ തുടർച്ചയായ ജനവിധിയാണ് അവരുടെ നിരാശയ്ക്ക് കാരണമെന്നും പറഞ്ഞു. യുപിഎ സർക്കാരിന്റെ കാലത്തെ അഴിമതികൾ അദ്ദേഹം തുറന്നടിച്ചു .അന്ന് ഇന്ത്യൻ ജനത അനുഭവിച്ചിരുന്ന പട്ടിണിയും തൊഴിലില്ലായ്മയും ഇന്ന് പഴങ്കഥയാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യസേവനത്തിനായി സമർപ്പിച്ച ജീവിതമാണിതെന്നും വ്യാജ ആരോപണങ്ങൾ രാജ്യം തള്ളുമെന്നും അദ്ദേഹം പറഞ്ഞപ്പോൾ . ‘മോദി’ വിളിയുമായി ഭരണപക്ഷം പ്രധാനമന്ത്രിയുടെ പ്രസംഗത്തിനു ആവേശത്തോടെ കയ്യടിച്ചു. ഇതോടെ ‘അദാനി’ വിളിയുമായി പ്രതിപക്ഷം വച്ച ബഹളം തണുത്തു.

Anandhu Ajitha

Recent Posts

ഭാരതത്തിന് ഇത് നേട്ടങ്ങളുടെ കാലം !

മുടിഞ്ചാ തൊട് പാക്കലാം...! മോദിയുടെ ഭരണത്തിൽ പ്രതിരോധ രംഗത്തുണ്ടായ മാറ്റങ്ങൾ കണ്ടോ ?

29 mins ago

ഇറാൻ പ്രസിഡന്റിന് എന്ത് സംഭവിച്ചു ? ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെ അസർബൈജാൻ…

34 mins ago

കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 58 മത് സംസ്ഥാന സമ്മേളനം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രനടയിൽ 58 നിലവിളക്കുകൾ തെളിയിച്ചു

തിരുവനന്തപുരം : ഈ മാസം 25, 26 തീയതികളിൽ തൃശ്ശൂരിൽ നടക്കുന്ന കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 58 മത് സംസ്ഥാന…

39 mins ago

റീലുകളും സെൽഫികളും തീർത്ഥാടനത്തിന് തടസ്സം; കേദാർനാഥിലും ബദ്രീനാഥിലും മൊബൈലുകൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ

ചാർ ധാം ക്ഷേത്രങ്ങൾക്ക് സമീപം മൊബൈൽ ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ. കേദാർനാഥ്, യമുനോത്രി, ഗംഗോത്രി, ബദ്രീനാഥ് ക്ഷേത്രങ്ങളുടെ…

43 mins ago

നിന്നെ വെട്ടി റെഡിയാക്കും ! കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ഗുണ്ടാസംഘം ; റെയിൽവേ ട്രാക്കിലിട്ട് കൊല്ലാൻ ശ്രമം ; 3 പേർ പിടിയിൽ

ആലപ്പുഴ : കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച് ഗുണ്ടാസംഘം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ഗുണ്ടാസംഘം ശ്രമിച്ചത്.…

1 hour ago