തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലേക്ക് മാലിന്യം ഒഴുക്കി വിടുന്നില്ലെന്ന് ആവർത്തിച്ച് റെയിൽവേ അധികൃതർ.
റെയിൽവേ പരിസരത്ത് നിന്നും തോടിലേക്ക് മാലിന്യം തള്ളാതിരിക്കാൻ ഫെൻസ് സ്ഥാപിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി . ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ പ്രവർത്തിക്കിടെ തൊഴിലാളി മരിച്ച വിഷയത്തിൽ റെയിൽവേയെ പഴിചാരി രക്ഷപെടാൻ നഗരസഭ ശ്രമിക്കുന്നതിനിടെയാണ് വിശദീകരണവുമായി റെയിൽവേ എത്തുന്നത്.
അതിനിടെ, ടണലിലൂടെ വെള്ളത്തിന് ഒഴുകാൻ തടസമില്ലെന്നും മാലിന്യം നിറയുന്നതാണ് പ്രശ്നമെന്നും റെയിൽവേ എഞ്ചിനീയറിംഗ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. പവർഹൗസ് ഭാഗത്ത് ടണൽ അവസാനിച്ചതിന് ശേഷം കനാൽ ബെഡിന് ഉയരം കൂടുതലാണ്. ഇവിടെ വെള്ളം ഒഴുകി പോകാൻ പ്രയാസം ഉണ്ട്. അവിടെ മാലിന്യം കവിഞ്ഞു നിറയും. ടണലിൽ മണ്ണും മാലിന്യവും നിറയാൻ കാരണം ഇതാണ്. ഇത് പരിഹരിക്കാൻ നടപടി ഉണ്ടാവണമെന്നും എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. റെയിൽവേ എഞ്ചിനീയറിംഗ് വിഭാഗം ഡിവിഷണൽ റെയിൽവേ മാനേജർക്ക് റിപ്പോർട്ട് നൽകി.
മാലിന്യം തള്ളുന്നവരെ കണ്ടെത്തി പിഴ ഈടാക്കണം, കനാലിന് ഇരുവശവും ഫെൻസിംഗ് വേണം, സിസിടിവി ക്യാമറകൾ സ്ഥാപിക്കണം, ഖര മാലിന്യം ശേഖരിക്കാൻ നഗരത്തിൽ കേന്ദ്രം വേണമെന്നും റെയിൽവേ പറയുന്നു. റെയിൽവേ സ്റ്റേഷന് പരിസരത്തെ ടണലിലേക്ക് മാലിന്യം കയറാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നുവെന്നും റെയിൽവേ വ്യക്തമാക്കി.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…