Kerala

ഇടവത്തിൽ മഴ തകർത്തുപെയ്യുന്നു; നഗരങ്ങളിൽ വൻ വെള്ളക്കെട്ട്; മലയോരമേഖലയിൽ മണ്ണിടിച്ചിൽ സാധ്യത; കേരളത്തിൽ അതീവജാഗ്രത നിർദ്ദേശം

കൊച്ചി: കേരളത്തിൽ മഴ കൂടുന്നത് കണക്കിലെടുത്ത് ശക്തമായ മുന്നറിയിപ്പ്. മഴ ശക്തമായി തുടരുന്ന ഇടുക്കിയിലും എറണാകുളത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചു. നഗരങ്ങളിൽ വൻ വെള്ളക്കെട്ട് രൂപ്പപ്പെട്ടിരിക്കുകയാണ്. സർക്കാർ അതീവജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.

അതിതീവ്രമഴ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. 24 മണിക്കൂർ കൺട്രോൾ റൂം തുറന്നതായി ചീഫ് സെക്രട്ടറി അറിയിച്ചു. 1077 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.

അതേസമയം തയ്യാറെടുപ്പുകളുമായി കേരളാ പോലീസ് സേനാ വിന്യാസം ഇന്നലെ തുടങ്ങിയതായി ഡിജിപി അറിയിച്ചു. മലയോരമേഖലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആറു ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം, പത്തനംതിട്ട,കൊല്ലം, കോട്ടയം, ആലപ്പുഴ, തൃശ്ശൂർ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിരിക്കുകയാണ്. മാത്രമല്ല വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ ക്യാമ്പുകൾ തുറക്കാൻ അതാത് ജില്ലാകളക്ടർമാർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്.

admin

Recent Posts

അമേഠിയിൽ വിജയം നിലനിർത്തും ! രാഹുൽ ഗാന്ധി ഒളിച്ചോടുമെന്ന് അറിയാമായിരുന്നുയെന്ന് സ്‌മൃതി ഇറാനി

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠി മണ്ഡലം ഇത്തവണയും നിലനിർത്തുമെന്ന് സ്മൃതി ഇറാനിപ്രതികരിച്ചു. രാഹുൽ…

5 hours ago

തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തണം! പരിഹാരം കാണണം;ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഗതാഗതമന്ത്രിക്കെതിരെ സിപിഐഎം

ഡ്രൈവിങ് ടെസ്റ്റ് സമരത്തില്‍ പരിഹാരം വൈകുന്നതില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ സിപിഐഎം. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം…

6 hours ago