കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ
ദില്ലി: രാജ്യത്തെ മുസ്ലീം ജനസംഖ്യയിലെ വർധനവിന് കാരണം നുഴഞ്ഞുകയറ്റമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡെയ്‌നിക് ജാഗ്രൺ സംഘടിപ്പിച്ച ‘നുഴഞ്ഞുകയറ്റം, ജനസംഖ്യാപരമായ മാറ്റം, ജനാധിപത്യം’ എന്ന വിഷയത്തിലെ ‘നരേന്ദ്ര മോഹൻ മെമ്മോറിയൽ പ്രഭാഷണത്തിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം സ്വാതന്ത്ര്യം നേടിയ 1947 മുതൽ ഇങ്ങോട്ട് രാജ്യത്ത് മുസ്ലീം ജനസംഖ്യ 24.6 ശതമാനം വർധിച്ചപ്പോൾ ഹിന്ദു ജനസംഖ്യയിൽ 4.5 ശതമാനം കുറവുണ്ടായതായി ഷാ ചൂണ്ടിക്കാട്ടി.
“ഭാരതം വിഭജിക്കപ്പെട്ടപ്പോൾ മതത്തിന്റെ അടിസ്ഥാനത്തിൽ പാകിസ്ഥാൻ രൂപീകരിച്ചു, അത് പിന്നീട് ബംഗ്ലാദേശും പാകിസ്ഥാനുമായി വിഭജിക്കപ്പെട്ടു. ഈ രണ്ട് രാജ്യങ്ങളിൽ നിന്നും ഭാരതത്തിലേക്കുള്ള നുഴഞ്ഞുകയറ്റം ഭാരതത്തിലെ ജനസംഖ്യയിൽ ഇത്രയും വലിയ മാറ്റത്തിന് കാരണമായി.1951 മുതൽ 2011 വരെയുള്ള സെൻസസുകളിൽ എല്ലാ മതങ്ങളിലും കാണുന്ന ജനസംഖ്യാ വളർച്ചയിലെ വ്യത്യാസത്തിന് കാരണം പ്രാഥമികമായി നുഴഞ്ഞുകയറ്റമാണ്. തന്റെ പാർട്ടി 1951 മുതൽ കണ്ടെത്തുക, ഒഴിവാക്കുക, നാടുകടത്തുക’ (Detect, Delete, and Deport) എന്ന മൂന്ന് തത്വങ്ങൾ സ്വീകരിച്ചിട്ടുണ്ട്. നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിഞ്ഞ് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനും തുടർന്ന് അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്താനും സർക്കാർ പ്രവർത്തിക്കും.”- അമിത് ഷാ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തെ (CAA) ന്യായീകരിച്ച അമിത് ഷാ, ഇത് ആരുടെയും പൗരത്വം എടുത്തുമാറ്റാനുള്ളതല്ല, മറിച്ച് പൗരത്വം നൽകാനുള്ള പദ്ധതിയാണെന്നും പറഞ്ഞു. “ഇതിൽ ഹിന്ദു, മുസ്ലീം, സിഖ്, ക്രിസ്ത്യൻ തുടങ്ങി ഒരു സമുദായത്തിനും പൗരത്വം നിഷേധിക്കാൻ വ്യവസ്ഥയില്ല… അഭയാർത്ഥികൾക്ക് പൗരത്വം നൽകുക എന്നതാണ് ഇതിന്റെ ഏക ലക്ഷ്യം,” ഷാ വ്യക്തമാക്കി.
പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ എന്നത് രാഷ്ട്രീയ വിഷയമല്ല, ദേശീയ വിഷയമാണെന്ന് പറഞ്ഞ ഷാ, ചില രാഷ്ട്രീയ പാർട്ടികൾ നുഴഞ്ഞുകയറ്റക്കാരെ രാജ്യത്തിന് ഭീഷണിയായി കാണുന്നതിന് പകരം വോട്ട് ബാങ്കായാണ് കാണുന്നതെന്നും കുറ്റപ്പെടുത്തി. നുഴഞ്ഞുകയറ്റക്കാർ വോട്ടർ പട്ടികയിൽ ഉൾപ്പെടുന്നതോടെ രാജ്യത്തിന്റെ രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്ന പ്രക്രിയയിൽ പങ്കാളികളാകുന്നു. വോട്ടിന്റെ അടിസ്ഥാനം രാജ്യത്തിന്റെ താൽപ്പര്യമല്ലെങ്കിൽ ജനാധിപത്യം ഒരിക്കലും വിജയിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. ഗുജറാത്തിനും രാജസ്ഥാനും അതിർത്തികളുണ്ടായിട്ടും അവിടെ നുഴഞ്ഞുകയറ്റം നടക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…