The repayment of the purchase of a mobile phone was delayed; the housewife committed suicide after being threatened by the financiers; a complaint was filed against the finance company employee
പാലക്കാട്:മൊബൈൽ ഫോൺ വാങ്ങിയതിന്റെ തിരിച്ചടവ് മുടങ്ങിയതിന് ഫിനാൻസുകാരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു. പാലക്കാട് അകത്തേത്തറ സ്വദേശിനി പത്മാവതി മരിച്ചത്. 2014 രൂപ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ഫിനാൻസ് ജീവനക്കാർ ഭീഷണിപെടുത്തിയതിനെ തുടർന്നാണ് വീട്ടമ്മ ആത്മഹത്യ ചെയ്തതെന്ന് കുടുംബം പോലീസിൽ പരാതി നൽകി.
പത്മാവതിയുടെ മകൻ അരുണാണ് 18000 രൂപയുടെ ഫോൺ വാങ്ങിയത്. പത്മാവതിയുടെ ആധാർ കാർഡും മറ്റ് രേഖകളും വെച്ചാണ് ഫോൺ വായ്പ്പക്ക് എടുത്തത്.ഒരു തിരിച്ചടവ് മുടങ്ങിയതോടെ ഫിനാൻസ് കമ്പനിയിലെ വനിത ജീവനക്കാരി വീട്ടിലെത്തി ഭീഷണിപെടുത്തിയതായി പത്മാവതിയുടെ കുടുംബം പറയുന്നു. ഇരുപതാം തിയ്യതിയാണ് അവസാനമായി ജീവനക്കാരി എത്തി ഭീഷണിപെടുത്തിയത്. ഫിനാൻസ് കമ്പനി ജീവനക്കാരി ഭീഷണിയുമായി വീട്ടിൽ തുടർന്നതോടെ പത്മാവതി ശുചിമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു.നാല് ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് പത്മാവതി മരിച്ചത്. ഫിനാൻസ് കമ്പനി ജീവനക്കാരിക്കെതിരെ ഹോമമ്പിക നഗർ പോലീസ് സ്റ്റേഷനിൽ അരുൺ പരാതി നൽകി.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…