വയനാട് ഉരുൾപൊട്ടൽ നടന്ന മേഖലകളിലെ തെരച്ചിൽ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് എഡിജിപി എം.ആർ അജിത് കുമാർ. ഇനിയുള്ള തെരച്ചിൽ ചെളി നിറഞ്ഞയിടങ്ങളിലാണെന്നും കഴിയാവുന്ന സ്ഥലങ്ങളിലൊക്കെ തെരച്ചിൽ നടത്തുമെന്നും എഡിജിപി പറഞ്ഞു.
അട്ടമലയിൽ നിന്നും ഇന്നലെ ഒരു മൃതദേഹം ലഭിച്ചിരുന്നു. അതിനാൽ മെഷീൻ ഉപയോഗിച്ച് ആ മേഖലകളിൽ കൂടുതൽ മൃതദേഹങ്ങളുണ്ടോ എന്നത് പരിശോധിക്കും. കൂടാതെ, പോത്തുകല്ല് മേഖലയിലാണ് കൂടുതൽ തെരച്ചിൽ നടത്തുന്നത്. മലപ്പുറത്തെ ഓരോ പൊലീസ് സംഘങ്ങളും അവിടെ തെരച്ചിൽ നടത്തുന്നുണ്ടെന്നും എഡിജിപി എം.ആർ അജിത് കുമാർ പറഞ്ഞു. അതേസമയം, പോത്തുകല്ലിന്റെ പലയിടങ്ങളിലും ലോക്കൽ വോളന്റിയർമാർ കുടുങ്ങിയിരുന്നു. ഇങ്ങനെ കുടുങ്ങിപ്പോയ പതിനെട്ടോളം പേരെയാണ് ഇന്നലെ രക്ഷപ്പെടുത്തിയത്. അതുകൊണ്ട് തന്നെ ലോക്കൽ വോളന്റിയേഴ്സിനെ ഒഴിവാക്കിക്കൊണ്ട് ഇപ്പോൾ കേരളാ പൊലീസിന്റെ എസ്ഒജി, സൈന്യത്തിന്റെ കമന്റോസ് എന്നിവരാണ് ആ പ്രദേശത്ത് തെരച്ചിൽ നടത്തുന്നതെന്നും എഡിജിപി പറഞ്ഞു.
ആറ് പേരടങ്ങുന്ന സംഘത്തെയാണ് തെരച്ചിലിനായി നിയോഗിച്ചിരിക്കുന്നത്. ആദ്യം രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരും നാല് സൈനികരുമായിരിക്കും പോവുക. രണ്ടാമത് നാല് എസ്ഒജിയും രണ്ട് സൈനികരുമാണ് പോകുന്നത്. അതേസമയം, സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ശാന്തൻപാറയിൽ നിന്നും ഇന്നലെ മൃതദേഹം ലഭിച്ചിരുന്നു. അതിനാൽ അവിടേക്ക് എയർഡ്രോപ്പ് ചെയ്ത ശേഷം തെരച്ചിൽ നടത്തുമെന്നും എഡിജിപി വ്യക്തമാക്കി.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…