കൊച്ചി: ഫ്‌ളാറ്റിൽ പരിശോധനക്കെത്തിയ എക്‌സൈസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതിക്കായി തെരച്ചിൽ ഊർജിതം. സംസ്ഥാനത്തെ ലഹരിമാഫിയ സംഘത്തിലെ പ്രധാനിയായ തലശ്ശേരി സ്വദേശി ചിഞ്ചു മാത്യുവിനെതിരെയാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. ഇയാളുടെ ഫ്‌ളാറ്റിലും വാഹനത്തിലും നിന്നുമായി ഒന്നര കോടിയുടെ ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്.
ശനിയാഴ്ച രാത്രിയാണ് വാഴക്കാലയിലെ ഫ്‌ളാറ്റിൽ എക്‌സൈസ് സംഘം പരിശോധന നടത്തിയത്. ഫ്‌ളാറ്റിൽ നിന്നും 726 ഗ്രാം എംഡിഎംഎയും 56 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെത്തി. മുറിയിലേക്ക് കയറിയപാടെ ചിഞ്ചു മാത്യു എക്‌സൈസ് സംഘത്തിന് നേരെ തോക്കു ചൂണ്ടുകയായിരുന്നു. വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും പൊട്ടിയില്ല.പ്രതിയെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഇയാൾ കത്തി വീശി രക്ഷപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ടോമിയെന്ന ഉദ്യോഗസ്ഥന്റെ കൈക്ക് പരുക്കേറ്റിട്ടുണ്ട് .
ദില്ലി : ഇലക്ഷന്‍ കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…