Kerala

വിജ്ഞാനത്തിന്റെയും ജ്ഞാനത്തിന്റെയും കലവറയായ ശ്രീപത്മനാഭന്റെ പുണ്യഭൂമിയിൽ അറിവിന്റെ മഹോത്സവം നടത്താനൊരുങ്ങി നേതി നേതി ഫൗണ്ടേഷൻ; സെമിനാർ തത്സമയം പ്രേക്ഷകരിലെത്തിക്കാൻ കൈകോർത്ത് തത്വമയിയും

ദേശീയ താൽപ്പര്യമുള്ള വിഷയങ്ങളുടെ വെളിപ്പെടുത്താത്ത വശങ്ങൾക്കൂടി ചർച്ചചെയ്യുക, മുന്നോട്ടുള്ള പാത പ്രകാശിപ്പിക്കുക, സത്യാന്വേഷണത്തിൽ കൂട്ടായ ജ്ഞാനം വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നോട്ട് വച്ച് നേതി നേതി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന നമുക്ക് സംസാരിക്കാം (Lets Talk) എന്ന സെമിനാർ പരമ്പരയിലെ, സെമിനാർ നാളെ വൈകുന്നേരം (25/9/2023) നാല് മണി മുതൽ 6 മണിവരെ തിരുവനന്തപുരം PMG ജംഗ്ഷനിലെ പ്രിയദർശിനി പ്ലാനിറ്റോറിയം ഹാളിൽ വച്ച് നടക്കും. പരസ്പരം പഠിക്കുന്നതിനും അറിവ് പങ്കുവയ്ക്കുന്നതിനുമുള്ള ഒരു വേദിയാണിത്.

.
മാനവരാശിക്ക് ഒരു പുതിയ യുഗത്തിന് തുടക്കമിട്ട ഭാരതത്തിന്റെ ഏറ്റവും പുതിയ വിജയഗാഥയെ കേന്ദ്രീകരിച്ചുള്ള സെമിനാറാണ് ഉദ്ഘാടന സെമിനാറായി അവതരിപ്പിക്കപ്പെടുന്നത്. “മിഷൻ ചന്ദ്രയാൻ: സിനർജി, സ്കോപ്പ് & സ്ട്രാറ്റജി” എന്ന വിഷയത്തിലാണ് ആദ്യ സെമിനാർ നടക്കുക.

മുൻ ഇന്ത്യൻ അംബാസിഡർ ടി പി ശ്രീനിവാസൻ, മുൻ വിഎസ്എസ്‌സി ഡയറക്ടറും മുഖ്യമന്ത്രിയുടെ മുൻ ഉപദേശകനുമായ എം സി ദത്തൻ ,IIST വലിയമല സാമ്പത്തിക ശാസ്ത്രം അസ്സോസിയേറ്റ് പ്രഫസർ ഡോ .ഷൈജു മോൻ സി. എസ്, മുൻ ഐഎസ്ആർഒ ചെയർമാനും ബഹിരാകാശ വകുപ്പ് മുൻ സെക്രട്ടറിയുമായ ജി .മാധവൻ നായർ എന്നിവർ സംസാരിക്കും.

വിജ്ഞാനത്തിന്റെയും ജ്ഞാനത്തിന്റെയും കലവറയായ ശ്രീപത്മനാഭന്റെ പുണ്യഭൂമിയിൽ നടക്കുന്ന ഈ അറിവിന്റെ മഹോത്സവം പ്രേക്ഷകരിലെത്തിക്കാൻ തത്വമയിയും നേതി നേതി ഫൗണ്ടേഷനൊപ്പം കൈകോർക്കും.

സെമിനാർ തത്സമയം വീക്ഷിക്കുന്നതിന് http://bit.ly/40h4Ifn എന്ന ലിങ്കിൽ പ്രവേശിക്കാവുന്നതാണ്

Anandhu Ajitha

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

4 hours ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

4 hours ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

4 hours ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

5 hours ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

5 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

5 hours ago