Kerala

തിരുമ്പി വന്തിട്ടേൻ…..! വനപാലകര്‍ക്കുവേണ്ടി നിര്‍മിച്ച ഷെഡ് തകര്‍ത്ത് അരിക്കൊമ്പൻ,ജീവനക്കാര്‍ ചിതറിയോടി

അരിക്കൊമ്പൻ കേരള അതിർത്തിയിലേക്ക് കടന്നുവന്നുവെന്ന വാർത്ത കേരളത്തിലെ അരിക്കൊമ്പൻ ഫാൻസിനെ ആവേശത്തിലാക്കിയിരുന്നു.എന്നാൽ കേരളം അതിർത്തിയിലെത്തിയ അരിക്കൊമ്പൻ തന്റെ പണികൾ വീണ്ടും തുടരുകയാണ്.മടങ്ങിയെത്തിയതിന് പിന്നാലെ ആന വനപാലകര്‍ക്കുവേണ്ടി നിര്‍മിച്ച ഷെഡ് തകർത്തു.ഇവിടെ ഉണ്ടായിരുന്ന വനപാലകര്‍ ഓടിരക്ഷപ്പെട്ടതോടെ അപകടം ഒഴിവായി. ജി.പി.എസ് കോളറില്‍ നിന്നുള്ള വിവരങ്ങള്‍ കൃത്യമായി ലഭിക്കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും വനം വകുപ്പ് വ്യക്തമാക്കി.

തമിഴ്‌നാട്ടിലേക്ക് കടന്ന ആനയുടെ ആക്രമണം ഭയന്ന് വിനോദസഞ്ചാരികള്‍ക്ക് അടക്കം തമിഴ്‌നാട് വനംവകുപ്പ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ആന പെരിയാറിലെ സീനിയര്‍ ഓട എന്ന ഭാഗത്തേക്ക് തിരിച്ചെത്തിയത്.അതേസമയം ആന ഇനിയും മടങ്ങിവന്നേക്കുമെന്ന ആശങ്കയിലാണ് തമിഴ്‌നാട്. അതിനാല്‍ നിരീക്ഷണ സംഘങ്ങളോട് തല്‍സ്ഥിതി തുടരാനാണ് നിര്‍ദ്ദേശം. മേഘമല അടക്കമുള്ള വിനോദസഞ്ചാര മേഖലകളില്‍ വനംവകുപ്പ് ഏര്‍പ്പെടുത്തിയ നിയന്ത്രണവും തുടരും

Anusha PV

Recent Posts

കെജ്‌രിവാളിന് തിരിച്ചടി ! ഉടന്‍ ജാമ്യമില്ല, ഹര്‍ജി പരിഗണിക്കുന്നത് ജൂണ്‍ 5ന് ; നാളെ ജയിലിലേയ്ക്കു മടങ്ങണം

ദില്ലി : മദ്യനയ അഴിമതി കേസിൽ ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജി പരി​ഗണിക്കുന്നത് ജൂൺ…

1 hour ago

ഇത്തവണത്തെ എക്സിറ്റ് പോളിൽ തെളിയുന്നത് ആരുടെ ഭൂരിപക്ഷമാണ് ?

എക്സിറ്റ് പോളുകളെ വിശ്വസിക്കാമോ ? മുൻ കണക്കുകൾ പറയുന്നത് ഇങ്ങനെ..

2 hours ago

പുതു തുടക്കം ! ധ്യാനം അവസാനിച്ചു ! പ്രധാനമന്ത്രി മോദി വിവേകാനന്ദകേന്ദ്രത്തിൽ നിന്ന് മടങ്ങി

കന്യാകുമാരി: വിവേകാനന്ദപ്പാറയിലെ 45 മണിക്കൂര്‍ ധ്യാനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയില്‍ നിന്നും മടങ്ങി. ധ്യാനത്തിന് പിന്നാലെ തിരുവള്ളുവര്‍ പ്രതിമയില്‍…

2 hours ago