മണിപ്പൂർ: കഴിഞ്ഞ ഒരു മാസമായി സംഘർഷാവസ്ഥ നിലനിൽക്കുകയാണ് മണിപ്പൂരിൽ.പരസ്പരം വിട്ട് കൊടുക്കാതെ ഇരുസംഘടനകളും ഏറ്റുമുട്ടുകയാണ്.ഇന്നലെ രാത്രി വീണ്ടും വെടിവയ്പ്പും സ്ഫോടങ്ങളും ഉണ്ടായെന്നാണ് റിപ്പോർട്ട്. ബിഷ്ണുപൂർ ജില്ലയിലെ ക്വാക്തയുടെ തെക്ക് ഭാഗത്ത് വാർഡ് നമ്പർ 9 ന് സമീപമുള്ള ഒരു പാലത്തിൽ ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) സ്‌ഫോടനം റിപ്പോർട്ട് ചെയ്തു. പാർക്ക് ചെയ്‌തിരുന്ന വാഹനത്തിനുള്ളിലാണ് ബോംബ് സ്ഥാപിച്ചതെന്ന് അധികൃതർ പറഞ്ഞു.
അതേസമയം, കാങ്‌പോക്‌പി ജില്ലയിൽ വെടിവയ്‌പ്പുണ്ടായി. പിന്നീട് സുരക്ഷാസേന ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. എന്നാൽ രാത്രിയിൽ പുലർച്ചെ 2-3 വരെ ഇടവിട്ട് വെടിവയ്പ്പ് തുടർന്നു. അതേസമയം, ഉറംഗ്‌പത്തിന് സമീപമുള്ള ഇംഫാൽ ഈസ്റ്റ് ജില്ലയിൽ മറ്റൊരു വെടിവയ്പ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടു. അവിടെ ചെറിയ ഓട്ടോമാറ്റിക് ആയുധങ്ങളിൽ നിന്നുള്ള വെടിയൊച്ചകൾ കേട്ടു. അസം റൈഫിൾസ് സൈന്യം ആക്രമണത്തിന് തിരിച്ചടിക്കുകയും നിയന്ത്രണ വിധേയമാക്കുകയും ചെയ്‌തെന്നാണ് വിവരം.
ദില്ലി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ പിന്നിൽ പ്രവർത്തിച്ച എല്ലാ ഗൂഢാലോചനക്കാരെയും പിടികൂടാൻ സാധിച്ചതായി ആഭ്യന്തരമന്ത്രി അമിത്ഷാ. കേസിൽ ജമ്മു കശ്മീർ…
തിരുവനന്തപുരം മേയറായി ചുമതലയേറ്റതിന് ശേഷം വി വി രാജേഷ് ആദ്യമായി ഒപ്പുവെച്ചത് വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിൽ. പദ്ധതിയുടെ ആദ്യ…
ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന് സ്ഥിരീകരിച്ച്…
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…
ക്രിസ്മസ് – പുതുവത്സര ആഘോഷത്തിനിടെ ക്രിസ്ത്യാനികളെയും അമുസ്ലീങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട 115 ഐസിസ് ഭീകരർ തുർക്കിയിൽ പിടിയിൽ. ഇസ്താംബൂളിലുടനീളം…
ഹോംസ് : മധ്യ സിറിയൻ നഗരമായ ഹോംസിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇരുപത്തിയൊന്നിലധികം പേർക്ക്…