Monday, September 28, 2026

മണിപ്പൂരിൽ അശാന്തി തുടരുന്നു; ഒരു മാസമായി സംഘർഷാവസ്ഥ, വെടിവയ്പ്പിനും സ്ഫോടനങ്ങൾക്കും അവസാനമില്ല, പരസ്പരം വിട്ട് കൊടുക്കാതെ ഏറ്റുമുട്ടി സംഘടനകൾ

മണിപ്പൂർ: കഴിഞ്ഞ ഒരു മാസമായി സംഘർഷാവസ്ഥ നിലനിൽക്കുകയാണ് മണിപ്പൂരിൽ.പരസ്പരം വിട്ട് കൊടുക്കാതെ ഇരുസംഘടനകളും ഏറ്റുമുട്ടുകയാണ്.ഇന്നലെ രാത്രി വീണ്ടും വെടിവയ്പ്പും സ്ഫോടങ്ങളും ഉണ്ടായെന്നാണ് റിപ്പോർട്ട്. ബിഷ്ണുപൂർ ജില്ലയിലെ ക്വാക്തയുടെ തെക്ക് ഭാഗത്ത് വാർഡ് നമ്പർ 9 ന് സമീപമുള്ള ഒരു പാലത്തിൽ ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) സ്‌ഫോടനം റിപ്പോർട്ട് ചെയ്തു. പാർക്ക് ചെയ്‌തിരുന്ന വാഹനത്തിനുള്ളിലാണ് ബോംബ് സ്ഥാപിച്ചതെന്ന് അധികൃതർ പറഞ്ഞു.

അതേസമയം, കാങ്‌പോക്‌പി ജില്ലയിൽ വെടിവയ്‌പ്പുണ്ടായി. പിന്നീട് സുരക്ഷാസേന ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. എന്നാൽ രാത്രിയിൽ പുലർച്ചെ 2-3 വരെ ഇടവിട്ട് വെടിവയ്പ്പ് തുടർന്നു. അതേസമയം, ഉറംഗ്‌പത്തിന് സമീപമുള്ള ഇംഫാൽ ഈസ്റ്റ് ജില്ലയിൽ മറ്റൊരു വെടിവയ്പ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടു. അവിടെ ചെറിയ ഓട്ടോമാറ്റിക് ആയുധങ്ങളിൽ നിന്നുള്ള വെടിയൊച്ചകൾ കേട്ടു. അസം റൈഫിൾസ് സൈന്യം ആക്രമണത്തിന് തിരിച്ചടിക്കുകയും നിയന്ത്രണ വിധേയമാക്കുകയും ചെയ്‌തെന്നാണ് വിവരം.

Related Articles

Latest Articles