രമേശ് ചെന്നിത്തല
കൊച്ചി : യുഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനും തകർക്കാനും നടത്തിയ നീക്കമാണ് സോളർ കേസെന്നും ആ ഗൂഢാലോചനയുടെ മുഖ്യ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നുമുള്ള ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു. അതു ജനങ്ങൾക്കു ബോധ്യമായിട്ടുണ്ടെന്നും അതുകൊണ്ട് ഇത്തരം കാര്യങ്ങൾ പറഞ്ഞ് കോൺഗ്രസിനെയും യുഡിഎഫിനെയും ദുർബലപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
‘‘സിപിഎമ്മിന്റെ കളിയായിരുന്നു ഇതു മുഴുവൻ. സോളർ കേസ് സിപിഎം അന്നത്തെ യുഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനും തകർക്കാനും നടത്തിയ നീക്കമാണ്. അതിന്റെ വസ്തുതകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ആ ഗൂഢാലോചനയുടെ മുഖ്യമായ ഉത്തരവാദിത്തം മുഖ്യമന്ത്രിയിലാണ് വന്നിരിക്കുന്നത്. അതാണ് പ്രധാനപ്പെട്ട കാര്യം. അതു ജനങ്ങൾക്കു ബോധ്യമായിട്ടുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ പറഞ്ഞ് കോൺഗ്രസിനെയും യുഡിഎഫിനെയും ദുർബലപ്പെടുത്താമെന്ന് ആരും കരുതേണ്ട. ഞങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടു പോകും.
ഇപ്പോൾത്തന്നെ അന്വേഷണം നടത്തിയല്ലോ. ഇനി വേണോ എന്നുള്ള കാര്യം ഞങ്ങൾ കൂട്ടായി ആലോചിച്ച് അക്കാര്യത്തിൽ എന്തു നിയമനടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കും. അത് പ്രതിപക്ഷ നേതാവും പറഞ്ഞിട്ടുണ്ടല്ലോ. ഇപ്പോൾത്തന്നെ ഉമ്മൻ ചാണ്ടി കൊടുത്ത മൂന്ന് അപകീർത്തി കേസുകൾ നിലവിലുണ്ട്. അതിന്റെ ബാക്കി കാര്യങ്ങൾ നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കും.
എന്തായാലും തൊഴുത്തു മാറ്റിക്കെട്ടിയതുകൊണ്ട് ഒരു വ്യത്യാസവുമുണ്ടാകില്ല. ഈ സർക്കാരിനെക്കുറിച്ചും അതിനെ നയിക്കുന്നവരെക്കുറിച്ചും ജനങ്ങൾക്കു യാതൊരു മതിപ്പുമില്ല. കേരളത്തിലെ ജനങ്ങൾക്കായി ഒരു നന്മയും ചെയ്യാത്ത സർക്കാരാണ് ഇത്. ജനങ്ങൾ ഈ സർക്കാരിനെ മടുത്തിരിക്കുന്നു. കിറ്റ് കൊടുത്ത് അധികാരത്തിൽ വന്ന സർക്കാരാണ്. എന്നിട്ട് ഇത്തവണ ഓണത്തിന് കിറ്റ് പോലും കൊടുത്തില്ല. വിലക്കയറ്റം കൊണ്ട് ജനങ്ങൾ പൊറുതി മുട്ടുന്നു. സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
ഈ സർക്കാരിനെതിരെ ശക്തമായ പോരാട്ടവുമായി ഞങ്ങൾ മുന്നോട്ടു പോകും. അതാണ് യുഡിഎഫ് കഴിഞ്ഞ ദിവസം തീരുമാനിച്ചത്. സോളർ കേസിന്റെ കാര്യത്തിൽ അന്വേഷണം വേണോയെന്നത് നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്നാണ് ഇന്നലെ പ്രതിപക്ഷ നേതാവ് പറഞ്ഞത്. അതേ അഭിപ്രായമാണ് എനിക്കും”. – ചെന്നിത്തല പറഞ്ഞു
പുതിയ യുദ്ധഭടന്മാർ ഇറങ്ങി. ദിലീപിനെതിരെ വൻ ഗുഡാലോചന? മാർട്ടിൻ ആന്റണിയുടെ വെളിപ്പെടുത്തലുകൾ,ഞെട്ടിക്കുന്ന ആരോപണങ്ങൾ! ആരാണ് യഥാർത്ഥ ഗൂഢാലോചനക്കാർ ? #നടിയാക്രമണകേസ്…
ദില്ലി: ∙ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവരുന്ന വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ…
കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാര്‍ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ പരിക്കേറ്റ നിലയില്‍…
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥിയായെത്തിയ '3I/ATLAS' എന്ന നക്ഷത്രാന്തര ധൂമകേതു (Interstellar Comet) ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിക്ക്…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…