The soldiers who returned to the Pangod military camp after the Sutyarha service in Wayanad were given a lavish welcome; See the footage
തിരുവനന്തപുരം : കേരളത്തെ ഒന്നാകെ നടുക്കിയ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തിരച്ചിലിന് നേതൃത്വം നല്‍കിയ തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിലെ സൈനിക അംഗങ്ങള്‍ തിരിച്ചെത്തി.
സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം നടത്തിയ 171 പേരടങ്ങുന്ന സംഘത്തിന് പാങ്ങോട് ക്യാമ്പിലെ സഹപ്രവര്‍ത്തകര്‍ വന്‍ പ്രൗഢോജ്വല സ്വീകരണമാണ് ഒരുക്കിയത്.
ഇടപ്പഴഞ്ഞി മുതല്‍ ക്യാമ്പ് വരെ സൈനികര്‍ റോഡിന് ഇരുവശങ്ങളിലും അണിനിരന്നു സംഘത്തെ സ്വീകരിച്ചു. കുളച്ചല്‍ സ്റ്റേഡിയത്തിന് മുന്നില്‍ ഇറങ്ങിയ സൈനികരെ ക്യാമ്പിലേക്ക് ആനയിച്ചു. ദൃശ്യങ്ങൾ കാണാം :
പത്ത് ദിവസം നീണ്ട ദുഷ്‌കരമായ തിരച്ചില്‍ ദൗത്യം പൂര്‍ത്തിയാക്കിയാണ് സൈന്യകര്‍ മടങ്ങി എത്തിയത്. ക്യാപ്റ്റന്‍ തുഷാര്‍, ക്യാപ്റ്റന്‍ സൗരഭ് എന്നിവരുടെ സംഘമാണ് പാങ്ങോട് നിന്ന് വയനാട്ടില്‍ എത്തിയത്. പാങ്ങോട് ക്യാമ്പിലെ 12 സൈനികര്‍ തിരച്ചിലിന്റെ ഭാഗമായി വയനാടില്‍ തുടരുന്നുണ്ട്.
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…
തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…