'The son's life is priceless, that is not what he was taught by suffering in the Gulf'; Ananthu's father said that only if the collector and the government keep their promise to control the lorries
തിരുവനന്തപുരം: മകന്‍റെ ജീവന് വിലയിടാനില്ലെന്ന് ടിപ്പറിൽ നിന്ന് കല്ലുതെറിച്ച് വീണുണ്ടായ അപകടത്തിൽ മരിച്ച ബിഡിഎസ് വിദ്യാർത്ഥി അനന്തുവിന്‍റെ അച്ഛൻ അജികുമാർ. അതിനല്ല ഗൾഫിൽ കിടന്ന് കഷ്ടപ്പെട്ട് ഹോട്ടൽ ജോലിയൊക്കെ ചെയ്ത് അവനെ പഠിപ്പിച്ചത്. മകന് സംഭവിച്ചത് പോലെ ഒരു അപകടം മറ്റാർക്കും ഇനി ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
മകന്‍റെ ഗതി മറ്റാര്‍ക്കും വരാതിരിക്കണമെന്ന് മാത്രമാണ് അജികുമാർ അധികൃതരോട് പറഞ്ഞത്. അമിതമായി ലോഡ് കയറ്റിയാണ് ലോറികള്‍ പോകുന്നത്. പലതവണ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ ലോറികള്‍ പോകുമ്പോഴുള്ള ശബ്ദം കേട്ടാൽ പേടിയാകും. ഒരു നിയന്ത്രണവുമില്ല. ടിപ്പറിൽ നിന്ന് വീണ കല്ല് സ്കൂട്ടറിന്‍റെ മുമ്പിലടിച്ച് നെഞ്ചിലാണ് പതിച്ചത്. വാരിയൊല്ലൊക്കെ പൊട്ടിപ്പോയെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ അവന് ഹൃദയാഘാതവുണ്ടായി. ലോറികളെ നിയന്ത്രിക്കുമെന്ന് കലക്ടറും സർക്കാരും തന്ന വാക്ക് പാലിക്കണമെന്ന് അജികുമാർ ആവശ്യപ്പെട്ടു.
“എന്‍റെ മോനെ കൊണ്ടുനടന്ന് വില പറയിക്കാനായി തീരുമാനമില്ല. അതിനല്ല ഗൾഫിൽ കിടന്ന് കഷ്ടപ്പെട്ട് ഹോട്ടൽ ജോലിയൊക്കെ ചെയ്ത് അവനെ പഠിപ്പിച്ചത്. എന്‍റെ മോൻ നഷ്ടപ്പെട്ടിട്ട് ഞാൻ വില വാങ്ങിക്കാൻ നിൽക്കുന്നത് ശരിയല്ലല്ലോ. അവന്‍റെ വിദ്യാഭ്യാസത്തിന് ചെലവായത് എന്താണെന്ന് വെച്ചാൽ അത് ചെയ്യാം എന്ന് പറഞ്ഞിട്ടാണ് കലക്ടർ പോയത്” എന്ന് അജികുമാർ പറഞ്ഞു.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…