Kerala

കാലവര്‍ഷം ഇത്തവണയും ശക്തം; പ്രളയപുനരധിവാസത്തിനായി ലഭിച്ച തുകയുടെ പകുതിപോലും ചെലവിടാതെ സംസ്ഥാനം

ആലപ്പുഴ: കാലവര്‍ഷം ഇത്തവണയും ശക്തമായിരിക്കുമെന്ന മുന്നറിയിപ്പുകള്‍ കഴിഞ്ഞ മഹാപ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ടവരെ കടുത്ത ആശങ്കയിലാക്കുന്നു. മലയാളികളും അല്ലാത്തവരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ദുരിതബാധിതരെ കൈപിടിച്ചുയര്‍ത്താനായി നല്‍കിയ പണത്തിന്റെ പകുതി പോലും ചെലവഴിക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും അനാസ്ഥ തുടരുന്നു.

പൂര്‍ണമായും ഉപയോഗ ശൂന്യമായി വീടുകള്‍ പുനര്‍നിര്‍മിക്കുന്നതിന് യഥാസമയം പണം അനുവദിക്കുന്നതില്‍ പോലും സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് ദുരിതബാധിതരെ പേടിപ്പെടുത്തുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കഴിഞ്ഞ ദിവസം വരെ ആകെ ലഭിച്ചത് 4192.19 കോടി രൂപയാണ്. ഇതില്‍ പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ചത് 1917.97 കോടി രൂപ മാത്രം. അതായത് ലഭിച്ച തുകയുടെ പകുതി പോലും ചെലവഴിക്കാന്‍ സര്‍ക്കാരിനായില്ല.

7.37 ലക്ഷം പേര്‍ക്ക് അടിയന്തര ദുരിതാശ്വാസ സഹായത്തിന് 457. 65 കോടി, 2,47,897 വീടുകളുടെ പുനര്‍നിര്‍മാണത്തിന് 1,318.61 കോടി, സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിക്ക് 44.98 കോടി, കാര്‍ഷിക വായ്പകള്‍ക്കായി 54 കോടി, സിവില്‍ സപ്ലൈസ് വകുപ്പിന് 8,54,985 ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് 42.73 കോടി എന്നിങ്ങനെയാണ് ചെലവഴിച്ച തുക. ഇലക്‌ട്രോണിക് പേയ്‌മെന്റ് മുഖേന 214.86 കോടി രൂപ, ക്യാഷ്, ചെക്ക് പ്രകാരം 3616.45 കോടി, ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്ന് മദ്യത്തിന് അധിക സെസ് ഏര്‍പ്പെടുത്തിയതിലൂടെ 308.68 കോടി എന്നിങ്ങനെയാണ് ലഭിച്ചത്.

മറ്റു പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു മാസക്കാലയളവില്‍ മൂന്ന് പ്രളയദുരന്തങ്ങളെ അതിജീവിക്കേണ്ടി വന്ന ജനതയാണ് കുട്ടനാട്ടുകാര്‍. കഴിഞ്ഞ വര്‍ഷം ജൂലൈ 16 മുതല്‍ ആഗസ്ത് 16 വരെയായിരുന്നു കുട്ടനാട്ടിലെ പ്രളയക്കെടുതി. ആഗസ്ത് 16 ലെ മഹാപ്രളയം കുട്ടനാടിനെ തകര്‍ത്തു. മഴ ശക്തമായി പെയ്യുമെന്ന മുന്നറിയിപ്പ് വന്നതോടെ പ്രളയ കെടുതിയില്‍ അകപ്പെട്ടവര്‍ കടുത്ത ആശങ്കയിലാണ്. വീടുകള്‍ തകര്‍ച്ചാ ഭീഷണയിലാണ്. പുനര്‍നിര്‍മാണം പലയിടങ്ങളിലും പാതിവഴിയിലും.

ഒന്നും രണ്ടും ഘട്ടം ധനസഹായം മാത്രമാണ് വീടുകള്‍ പൂര്‍ണമായും തകര്‍ന്നവരില്‍ ബഹുഭൂരിപക്ഷത്തിനും ലഭിച്ചത്. രണ്ടു ഘട്ടം കൂടി ലഭിക്കാനുണ്ട്. പല വീടുകളുടെയും നിര്‍മാണം അടിത്തറ വരെ മാത്രമെ ആയിട്ടുള്ളു. നിര്‍മാണം നടക്കുന്ന വീടുകള്‍ക്ക് സമീപം പ്ലാസ്റ്റിക് ഷീറ്റുകള്‍ ഉപയോഗിച്ച്‌ താത്കാലികമായി നിര്‍മിച്ച ഷെഡ്ഡുകളിലാണ് പല കുടുംബങ്ങളും കഴിയുന്നത്. മഴ ശക്തമാകുന്നതോടെ എവിടെ കഴിയുമെന്ന് അറിയാതെ കുഴങ്ങുകയാണ് ഇവര്‍. ഈ സാഹചര്യത്തില്‍ വീണ്ടും ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടേണ്ട ഗതികേടിലാണ് ഭൂരിപക്ഷം കുടുംബങ്ങളും.

admin

Recent Posts

സുശീൽ കുമാർ മോദി അന്തരിച്ചു ! വിടവാങ്ങിയത് മൂന്ന് പതിറ്റാണ്ടിലേറെയായി ബിഹാറിലെ ബിജെപിയുടെ മുഖമായി മാറിയ നേതാവ്

ദില്ലി : ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന സുശീൽ കുമാർ മോദി അന്തരിച്ചു. 72 വയസായിരുന്നു. അർബുദരോഗ…

33 mins ago

“പുഴു” സംവിധായകയുടെ ഭര്‍ത്താവ് നടത്തിയ വെളിപ്പെടുത്തലിൽ പുകഞ്ഞ് സാംസ്കാരിക കേരളം ! മെഗാസ്റ്റാറിനെ വലിച്ച് കീറുന്ന കുറിപ്പുമായി സംവിധായകൻ രാമസിംഹൻ

മമ്മൂട്ടി നായകമായി അഭിനയിച്ച പുഴു എന്ന സിനിമയുടെ സംവിധായക റത്തീനയുടെ ഭര്‍ത്താവ് മുഹമ്മദ് ഷര്‍ഷാദ് നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് സാംസ്കാരിക…

52 mins ago

കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തകയ്ക്ക് നാല് വർഷങ്ങൾക്ക് ശേഷം മോചനം; തീരുമാനത്തെ സ്വാഗതം ചെയ്ത് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ

കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തകയ്ക്ക് ഒടുവിൽ തടവറയിൽ നിന്ന് മോചനമൊരുങ്ങുന്നു. വുഹാനിൽ…

2 hours ago

സ്‌ഫോടക വസ്തുക്കൾ എത്തിയത് പാർട്ടി കോടതിയുടെ വിധി പ്രകാരം ?|OTTAPRADAKSHINAM

രാഹുൽ ഗാന്ധി വിവാഹിതനാകുന്നു ! പ്രഖ്യാപനം റായ്‌ബറേലിയിൽ #cpm #rahulgandhi #cpm #krama#mani

2 hours ago

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

3 hours ago

രാഹുലിന് യുവമോർച്ചയുടെ മാസ്റ്റർ സ്ട്രോക്ക് ,വീണ്ടും പണി പാളി |RAHUL GANDHI

പ്രധാനമന്ത്രിയെ വെല്ലുവിളിച്ച രാഹുൽ ഗാന്ധിക്ക് യുവമോർച്ചയുടെ ചെക്ക് #narendramodi #rahulgandhi #bjp #congress #sandeepvachaspati

3 hours ago