Literature

സ്വാതന്ത്ര്യ സമര ചരിത്രമെഴുതിയ ചരിത്രകാരൻമാർ കാണാതെ പോയതോ ബോധപൂർവ്വം മാറ്റി നിർത്തിയതോ ആയ ബലിദാനികളുടെ ചരിത്രം !പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജക് ജെ നന്ദകുമാർ എഴുതിയ ‘ദേശീയ സ്വത്വത്തിനായുള്ള പോരാട്ടം’ നാളെ പ്രകാശനം ചെയ്യും; ചടങ്ങിന്റെ ആദ്യാവസാന നിമിഷങ്ങൾ തത്സമയം പ്രേക്ഷകരിലെത്തിക്കാൻ കൈകോർത്ത് തത്വമയിയും

പ്രമുഖ ചിന്തകനും എഴുത്തുകാരനും പ്രഭാഷകനും, സംഘ പ്രചാരകനുമായ ജെ നന്ദകുമാർ എഴുതിയ ‘ദേശീയ സ്വത്വത്തിനായുള്ള പോരാട്ടം’ എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം നാളെ വൈകുന്നേരം 5 മണിക്ക് മന്നം മെമ്മോറിയൽ നാഷണൽ ക്ലബിൽ വച്ച് നടക്കും. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജക് കൂടിയായ ജെ നന്ദകുമാർ അനാവരണം ചെയ്യുന്ന പുസ്‌തകത്തിൻ്റെ പ്രകാശനകർമ്മം കാലിക്കറ്റ് യുണിവേഴ്‌സിറ്റി മുൻ വൈസ്‌ചാൻസലർ ഡോ: എം അബ്ദുൾ സലാം, ശ്രീ ഗോപിനാഥ് IPSന് നൽകിക്കൊണ്ട് നിർവ്വഹിക്കും. ഡൽഹി ഇൻഡസ്ക്രോൾ ആണ് പ്രസാധകർ.

സ്വാതന്ത്ര്യ സമര ചരിത്രമെഴുതിയ ചരിത്രകാരൻമാർ കാണാതെ പോയതോ ബോധപൂർവ്വം മാറ്റി നിർത്തിയതോ ആയ ബലിദാനികളുടെ ചരിത്രം രാജ്യമൊട്ടാകെ സഞ്ചരിച്ച് ഗവേഷണ ബുദ്ധിയോടെ എഴുത്തുകാരൻ കണ്ടെത്തിയ, യഥാർത്ഥ സ്വത്വത്തിനു വേണ്ടിയുള്ള പോരാട്ടത്തിന് നേതൃത്വം നൽകിയ അമരരായ സേനാനികളുടെ ചരിത്രമാണ് പുസ്തകത്തിൽ നിറയുന്നത്.

ഈശ്വര പ്രാർത്ഥനയോടെ ആരംഭിക്കുന്ന ചടങ്ങിൽ ജി കെ സുരേഷ് ബാബു പുസ്തകപരിചയം നടത്തും. ഗോപി നാഥ് ഐപിഎസ് അദ്ധ്യക്ഷ പ്രസംഗം നടത്തും. ഉദ്‌ഘാടന കർമ്മം കാലിക്കറ്റ് യുണിവേഴ്‌സിറ്റി മുൻ വൈസ്‌ചാൻസലർ ഡോ: എം അബ്ദുൾ സലാം നിർവഹിക്കും. ഉദ്‌ഘാടന ചടങ്ങിന് ശേഷം ജെ നന്ദകുമാർ നന്ദകുമാർ സംസാരിക്കും

പുസ്തക പ്രകാശനത്തിന്റെ ആദ്യാവസാന നിമിഷങ്ങൾ തത്വമയി നെറ്റ്‌വർക്കിലൂടെ പ്രേക്ഷകർക്ക് തത്സമയം വീക്ഷിക്കാനാകുന്നതാണ്. ഇതിനായി https://bit.ly/3ZsU9qm ലിങ്കിൽ പ്രവേശിക്കുക

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

നുഴഞ്ഞു കയറ്റക്കാരെ വോട്ടുബാങ്കാക്കി മാറ്റാനാണ് മമതയുടെ ശ്രമം!മമതയ്ക്കെതിരെ രൂക്ഷ വിമശനവുമായി അമിത്ഷാ

കൊൽക്കത്ത: മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ടിഎംഎസിയുടെ ഒരുകാലത്തെ മുദ്രാവാക്യമായിരുന്ന ‘മാ മതി മനുഷ്’ ഇപ്പോൾ…

11 mins ago

2300 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി; തൃപ്തരാകാതെ പ്രക്ഷോഭകർ: ഇന്ത്യയ്‌ക്കൊപ്പം ചേരണമെന്ന ആവശ്യം ഉന്നയിച്ച് പാക് അധീന കശ്മീരിൽ പ്രക്ഷോഭം അഞ്ചാം ദിവസത്തിലേക്ക്

മുസാഫറാബാദ്: പാക് അധീന കശ്മീരിൽ പ്രക്ഷോഭകരും സുരക്ഷാ സേനയും തമ്മിലുള്ള സംഘർഷം മാറ്റമില്ലാതെ തുടരുന്നു. അതേസമയം പ്രദേശത്തിന്റെ വികസനത്തിനായി 2300…

22 mins ago

ഗുണ്ടകളെ ഒതുക്കാൻ കേരളാ പോലീസിന്റെ പടപ്പുറപ്പാട്; ഓപ്പറേഷൻ ആഗ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു; പലതവണ നടത്തിയ ഓപ്പറേഷൻ ഇത്തവണയെങ്കിലും ഫലം കാണുമോയെന്ന് നാട്ടുകാർ

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കടുത്ത നടപടിയുമായി കേരളാ പോലീസ്. തിരുവനന്തപുരത്ത് ഓപ്പറേഷൻ ആഗ് എന്നപേരിൽ ഗുണ്ടാ…

29 mins ago

അഴിമതിയുടെ കറ പുരളാത്ത സ്ഥാനാർത്ഥികൾക്കാണ് വോട്ട് നൽകേണ്ടത് ! ഇഡി അന്വേഷണം നേരിടുന്നവർക്കല്ല ; അരവിന്ദ് കെജ്‌രിവാളിന് വോട്ട് ചെയ്യരുതെന്ന് അണ്ണാ ഹസാരെ

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കർശന നിലപാടുമായി ആംആദ്മി സ്ഥാപക നേതാവ് അണ്ണാ ഹസാരെ. ഇഡിയുടെ അന്വേഷണം നേരിടുന്നവർക്കല്ല, മറിച്ച്…

41 mins ago

ഇതാണ് കുത്ത് ഇന്ത്യ മുന്നണിയിലെ നേതാക്കളുടെ തനിനിറം !

ഡി കെ ശിവകുമാറിന് പിന്നാലെ പരസ്യമായി പ്രവർത്തകനെ മ-ർ-ദി-ച്ച് ലാലുവിന്റെ മകൻ തേജ് പ്രതാപ് യാദവ് ; വിമർശനവുമായി സോഷ്യൽ…

46 mins ago

ആം ആദ്മി പാർട്ടിയുടെ പൊയ്മുഖം വലിച്ചുകീറി മുൻ ആപ് നേതാവ് !

എല്ലാത്തിനും പിന്നിൽ അരവിന്ദ് കെജ്‌രിവാൾ ! സ്വാതി മലിവാൾ കൊ-ല്ല-പ്പെ-ട്ടേ-ക്കാം ; തുറന്നടിച്ച് മുൻ ഭർത്താവ് ; ദൃശ്യങ്ങൾ കാണാം...

2 hours ago