Kerala

വർധിച്ചു വരുന്ന വൈദ്യുതി ഉപയോഗം എങ്ങനെ നിയന്ത്രിക്കാം ? ഇതിന് പരിഹാരം കണ്ടെത്താൻ സർക്കാർ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോ ? വിഷയ വിദഗ്ദ്ധർ പങ്കെടുക്കുന്ന സെമിനാറുമായി അനന്തപുരിയുടെ ബൗദ്ധികക്കൂട്ടായ്മ നേതി നേതി; ചിന്തോദ്ദീപകമായ സെമിനാർ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് തത്സമയം എത്തിക്കാൻ തത്വമയിയും

തിരുവനന്തപുരം : കൊടുംചൂടിൽ വലഞ്ഞിരിക്കുന്ന ജനങ്ങൾ ഓരോ മാസവും വരുന്ന വൈദ്യുതി ബിൽ കണ്ട് അന്തം വിട്ടിരിക്കുകയാണ്. ആവശ്യമായ അളവിൽ മഴ ലഭിക്കാത്തതിനാൽ വൈദ്യുതി നിയന്ത്രണം സാധ്യമാകാത്ത അവസ്ഥയിലാണ്. എന്നാൽ, ഇതിന് പരിഹാരം കണ്ടെത്താൻ സർക്കാർ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോ ? വർധിച്ചു വരുന്ന വൈദ്യുതി ഉപയോഗം എങ്ങനെ നിയന്ത്രിക്കാം ? വ്യക്തതയുള്ള അഭിപ്രായ രൂപീകരണത്തിനുതകുംവിധം വിഷയ വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് സെമിനാർ സംഘടിപ്പിക്കുകയാണ് അനന്തപുരിയുടെ ബൗദ്ധികക്കൂട്ടായ്‌മയായ നേതി നേതി.

ഇന്ന് വൈകുന്നേരം 5:00 മണിക്ക് തിരുവനന്തപുരം ജവഹർ നഗർ ചേമ്പർ ഹാളിലാണ് സെമിനാർ. കാർഷിക ഉത്പാദന കമ്മീഷണറും കാർഷിക വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. ബി അശോക് ഐ എ എസും, കെ എസ് ഇ ബി മുൻ ചീഫ് എഞ്ചിനീയറുമായ ഡോ. ജി പവിത്രനുമാണ് സെമിനാറിലെ മുഖ്യപ്രഭാഷകർ. തത്വമയി നെറ്റ്‌വർക്കിന്റെ തത്സമയ സംപ്രേക്ഷണത്തിലൂടെ ചിന്തോദ്ദീപകമായ ആശയങ്ങളുടെ വേദിയായ നേതി നേതി സെമിനാറിൽ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് പങ്കുചേരാം. തത്സമയ കാഴ്ചകൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം.
https://bit.ly/3ZsU9qm

B4 Admin

Recent Posts

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

3 hours ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

17 hours ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

18 hours ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

18 hours ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

18 hours ago

വ്യോമസേനയ്ക്കും നാവികസേനയ്ക്കും ഇനി അത്യാധുനിക കരുത്ത്. 4,106 കോടിയുടെ വന്‍കിട പ്രതിരോധ കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യ. സാറ്റലൈറ്റും വരുണാസ്ത്ര ടോര്‍പ്പിഡോയും സ്വന്തമാക്കും

ന്യൂഡല്‍ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്‍…

18 hours ago