Kerala

ബത്തേരി താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം; രണ്ടുമണിക്കൂറോളം കാത്തിരുന്നിട്ടും ചികിത്സ ലഭിച്ചില്ല; കൈക്ക് പരിക്കുമായി എത്തിയ വിദ്യാര്‍ഥിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് തുടര്‍ച്ചികിത്സ നല്‍കി

സുല്‍ത്താന്‍ബത്തേരി: താലൂക്ക് ആശുപത്രിയിൽ കൈക്ക് പരിക്കുമായി എത്തിയ വിദ്യാര്‍ഥിക്ക് ചികിത്സ വൈകിപ്പിച്ചെന്ന് ആരോപണം. ബീനാച്ചി തുമ്പോളില്‍ നവാസാണ് തന്റെ മകന്‍ അജ്മലിന് കൃത്യസമയത്ത് ചികിത്സ നല്‍കിയില്ലെന്നാരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്‌കൂളില്‍നിന്ന് വീണ് കൈയൊടിഞ്ഞ വിദ്യാര്‍ഥിയെ ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ മണിക്കൂറുകളോളം വൈകിപ്പിച്ചെന്നും ജീവനക്കാരില്‍നിന്ന് മോശം അനുഭവം നേരിടേണ്ടിവന്നുവെന്നുമാണ് രക്ഷിതാവിന്റെ പരാതി.

താലൂക്ക് ആശുപത്രിയില്‍ രണ്ടുമണിക്കൂറോളം കാത്തിരുന്നിട്ടും ചികിത്സ ലഭിക്കാതായതോടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് തുടര്‍ച്ചികിത്സ നല്‍കിയതെന്നും നവാസ് പറയുന്നു. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ്, ബീനാച്ചി ഗവ. ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായ അജ്മലിന് വീണ് ഇടതു കൈയ്ക്ക് പരിക്കേറ്റത്. ഉടന്‍തന്നെ അധ്യാപകര്‍ അജ്മലിനെ താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

വിവരമറിഞ്ഞ് നവാസും ആശുപത്രിയിലെത്തിയിരുന്നു. ഈ സമയം അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ അജ്മലിനെ പരിശോധിച്ച ശേഷം എക്‌സ് റേ എടുപ്പിക്കുകയും തുടര്‍പരിശോധനയ്ക്കുശേഷം കൈയ്ക്ക് ബാന്‍ഡേജ് ഇടാനായി ഡ്രസിങ് റൂമില്‍ ചെന്നെങ്കിലും ഇവിടെ രണ്ട് മണിക്കൂറോളം കാത്തിരിക്കേണ്ടിവന്നുവെന്നാണ് നവാസ് ആരോപിക്കുന്നു. സ്‌കൂള്‍ വിദ്യാര്‍ഥിയാണെന്ന പരിഗണന പോലും ആശുപത്രി ജീവനക്കാര്‍ നല്‍കിയില്ലെന്ന പരാതിയാണ് ഉയർന്നിരിക്കുന്നത്.

ആശുപത്രിയിൽ ചികിത്സക്കായി കാത്തിരിക്കുന്നതിനിടെ അജ്മല്‍ കുഴഞ്ഞുവീണു. ഈ സമയവും ജീവനക്കാരില്‍ മതിയായ പരിചരണം ലഭിച്ചില്ലെന്നാണ് ഇവർ പറയുന്നത്. ചികിത്സ വൈകുന്നതിനെക്കുറിച്ച് അന്വേഷിച്ച സമയത്താണ് ജീവനക്കാര്‍ മോശമായി സംസാരിച്ചതെന്ന് നവാസ് ആരോപിച്ചു. ഇതേ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയിലേക്ക് പോകേണ്ടി വന്നത്. തനിക്കും മകനും ആശുപത്രിയില്‍നിന്ന് നേരിടേണ്ടിവന്ന ദുരവസ്ഥയ്‌ക്കെതിരേ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കാനൊരുങ്ങുകയാണ് നവാസ്. എന്നാല്‍ പരാതി ലഭിക്കുന്ന മുറക്ക് സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികാരികള്‍ വ്യക്തമാക്കി.

admin

Recent Posts

ഏഴാം ഘട്ട വോട്ടെടുപ്പിനിടെ മഹുവ മൊയ്ത്രയുടെ മണ്ഡലത്തിൽ ബിജെപി പ്രവർത്തകനെ വെടിവച്ച് കൊന്ന് തലയറുത്തു ! പിന്നിൽ തൃണമൂൽ പ്രവർത്തകരെന്ന് ആരോപണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കൊൽക്കത്ത: ഏഴാം ഘട്ട വോട്ടെടുപ്പിനിടെ പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ ചാന്ദ്പൂർ ഗ്രാമത്തിൽ ബിജെപി നേതാവ് ഹാഫിസുൽ ഷെയ്ഖിനെ അക്രമി സംഘം…

21 mins ago

ഇന്ത്യൻ ചെസ്സ് താരങ്ങൾക്ക് വീട്ടിലെ ഭക്ഷണമൊരുക്കി നോർവേയിലെ ദക്ഷിണേന്ത്യൻ റെസ്റ്റോറന്റ് ! വിദേശത്ത് നാടിന്റെ രുചികളൊരുക്കുന്ന അഞ്ചു സുഹൃത്തുക്കൾ ചേർന്ന് നടത്തുന്ന റെസ്റ്റോറന്റിൽ ഇന്ത്യൻ ചെസ്സ് പ്രതിഭകളെത്തിയപ്പോൾ

സ്റ്റാവഞ്ചർ (നോർവെ): ടൂർണ്ണമെന്റുകൾക്കായി ലോകമെമ്പാടും യാത്ര ചെയ്യുന്ന ചെസ്സ് താരങ്ങൾക്ക് ഭക്ഷണം എപ്പോഴും ഒരു വെല്ലുവിളിയാകാറുണ്ട്. ദിവസങ്ങൾ നീളുന്ന യാത്രകളിൽ…

38 mins ago

ത്രിപുരയ്ക്കും ബംഗാളിനും സമാനമായ അവസ്ഥയിലേക്ക് കേരളത്തിലെ സിപിഎം എത്തുമോ ?

എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിയായി വന്നാൽ കേരളത്തിൽ അടിത്തറയിളകുന്നത് സിപിഎമ്മിന് I EXIT POLLS

52 mins ago