Stray dog harassment; Immunization; Special vaccination for animal handlers
മണ്ണാര്‍ക്കാട്: നഗരസഭയുടെ വിവിധ മേഖലകളില്‍ പേപ്പട്ടി ആക്രമണം ഉണ്ടാവുകയും തെരുവുനായ ശല്യം അതിരൂക്ഷമാകുകയും ചെയ്ത സാഹചര്യത്തില്‍ നഗരസഭ നടപടി ശക്തമാക്കണമെന്നാവശ്യം ശക്തമാകുന്നു.
പ്രദേശത്ത് ഒരാള്‍ക്ക് കൂടി നായയുടെ കടിയേറ്റു. പെരിമ്പടാരി ഗോവിന്ദപുരം കുനിയന്‍കാട്ടില്‍ ശരത്തിനാണ് (32) കടിയേറ്റത്. ബൈക്കില്‍ പോകുകയായിരുന്ന ശരത്തിനെ നായ്ക്കള്‍ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞദിവസം രണ്ടുപേര്‍ക്കും കടിയേറ്റിരുന്നു.
തെരുവുനായ ശല്യത്തിനെതിരെ നഗരസഭയില്‍ പ്രതിഷേധം ശക്തമായി. യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ മണ്ഡലം കമ്മിറ്റി തെരുവ് നായയുടെ കടിയേറ്റ അനില്‍ബാബുവിനെയും കൊണ്ട് നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. ജനങ്ങളാകെ പരിഭ്രാന്തിയിലാണെന്നും നായ്ക്കളെ പിടികൂടാന്‍ നടപടി അടിയന്തരമായി സ്വീകരിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
ഈ വിഷത്തില്‍ അടിയന്തര നടപടി സ്വീകരിക്കാമെന്നും നായ്ക്കളെ പിടികൂടുന്ന വിദഗ്‌ധര്‍ക്ക് വേണ്ടി ശ്രമം നടത്തുന്നുണ്ടെന്നുമുള്ള നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍, വികസനകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ കെ. ബാലകൃഷ്ണന്‍ എന്നിവരുടെ ഉറപ്പിന്‍മേലാണ് സമരം അവസാനിപ്പിച്ചത്.
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…