The students of the student police stood in the sun for one and a half hours waiting for Antony Raju
തിരുവനന്തപുരം: ഇന്നലെ രാവിലെ 8.30 നാണ് വിഴിഞ്ഞം പോലീസ് സ്റ്റേഷന് കീഴിലെ ആദ്യ ബാച്ച് സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് വെങ്ങാനൂർ ഗ്രൗണ്ടിൽ സംഘടിപ്പിച്ചിരുന്നത്.എന്നാൽ കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിക്കാൻ ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു എത്തിയത് പത്ത് മണിക്കാണ്. മന്ത്രിയെ കാത്ത് സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് വിദ്യാർത്ഥികൾ വെയിലത്ത് നിൽക്കേണ്ടിവന്നത് ഒന്നര മണിക്കൂർ ആണ്. ഇവരിൽ അഞ്ച് വിദ്യാർഥിനികൾ കുഴഞ്ഞു വീഴുകയും ചെയ്തു. 8.30 ന് തന്നെ ഗ്രൗണ്ടിൽ വിദ്യാർത്ഥികളെ അണിനിരത്തിയിരുന്നു. വെയിൽ അടിച്ചു തുടങ്ങിയപ്പോൾ പതിയെ ഓരോരുത്തരായി അവശരായി കുഴഞ്ഞ് വീഴുകയായിരുന്നു.
തുടർന്ന് സ്ഥലത്ത് സജ്ജമാക്കിയിരുന്ന മെഡിക്കൽ സംഘം ഇവർക്ക് വേണ്ട പരിചരണം ഒരുക്കി. എന്നിട്ടും വെയിലത്ത് നിന്ന മറ്റ് സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളെ അതേ സ്ഥലത്ത് തന്നെ ഇരുത്തുകയാണ് അധികൃതർ ചെയ്തത്. തുടർന്ന് സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകളിൽ നിന്ന് മന്ത്രി അഭിവാദ്യം സ്വീകരിച്ചു. വെങ്ങാനൂർ ഗേൾസ് എച്ച്.എസ്.എസ്, വിഴിഞ്ഞം സെന്റ് മേരീസ് എച്ച്. എസ്.എസ്, കോട്ടുകാൽ ഗവ. വി.എച്ച്.എസ് എന്നീ സ്കൂളുകളിൽ രണ്ടു വർഷത്തെ പരിശീലനം പൂർത്തിയാക്കി 175 എസ്.പി.സി കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് ആണ് നടന്നത്.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…