Saturday, May 11, 2024
spot_img

പരിപാടി നിശ്ചയിച്ചത് 8.30 ന്, മന്ത്രി എത്തിയത് 10 മണിക്ക്, ആന്റണി രാജുവിനെകാത്ത് സ്റ്റുഡൻ്റ് പോലീസ് വിദ്യാർത്ഥികൾ വെയിലത്ത് നിന്നത് ഒന്നര മണിക്കൂർ,അഞ്ച് കേഡറ്റുകൾ തളർന്ന വീണു

തിരുവനന്തപുരം: ഇന്നലെ രാവിലെ 8.30 നാണ് വിഴിഞ്ഞം പോലീസ് സ്റ്റേഷന് കീഴിലെ ആദ്യ ബാച്ച് സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് വെങ്ങാനൂർ ഗ്രൗണ്ടിൽ സംഘടിപ്പിച്ചിരുന്നത്.എന്നാൽ കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിക്കാൻ ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു എത്തിയത് പത്ത് മണിക്കാണ്. മന്ത്രിയെ കാത്ത് സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് വിദ്യാർത്ഥികൾ വെയിലത്ത് നിൽക്കേണ്ടിവന്നത് ഒന്നര മണിക്കൂർ ആണ്. ഇവരിൽ അഞ്ച് വിദ്യാർഥിനികൾ കുഴഞ്ഞു വീഴുകയും ചെയ്തു. 8.30 ന് തന്നെ ഗ്രൗണ്ടിൽ വിദ്യാർത്ഥികളെ അണിനിരത്തിയിരുന്നു. വെയിൽ അടിച്ചു തുടങ്ങിയപ്പോൾ പതിയെ ഓരോരുത്തരായി അവശരായി കുഴഞ്ഞ് വീഴുകയായിരുന്നു.

തുടർന്ന് സ്ഥലത്ത് സജ്ജമാക്കിയിരുന്ന മെഡിക്കൽ സംഘം ഇവർക്ക് വേണ്ട പരിചരണം ഒരുക്കി. എന്നിട്ടും വെയിലത്ത് നിന്ന മറ്റ് സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളെ അതേ സ്ഥലത്ത് തന്നെ ഇരുത്തുകയാണ് അധികൃതർ ചെയ്തത്. തുടർന്ന് സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകളിൽ നിന്ന് മന്ത്രി അഭിവാദ്യം സ്വീകരിച്ചു. വെങ്ങാനൂർ ഗേൾസ് എച്ച്.എസ്.എസ്, വിഴിഞ്ഞം സെന്റ് മേരീസ് എച്ച്. എസ്.എസ്, കോട്ടുകാൽ ഗവ. വി.എച്ച്.എസ് എന്നീ സ്കൂളുകളിൽ രണ്ടു വർഷത്തെ പരിശീലനം പൂർത്തിയാക്കി 175 എസ്.പി.സി കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് ആണ് നടന്നത്.

Related Articles

Latest Articles