കൊച്ചി: ലണ്ടനില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ ബോയിങ് ഡ്രീംലൈനര്‍ വിമാനത്തില്‍ ഒക്ടോബര്‍ 5 ന് പിറന്ന് വീണ് സൂപ്പർ ഹീറോയായി മാറിയ മലയാളി ദമ്പതികളുടെ ആണ്‍കുഞ്ഞിന് അടിയന്തിരമായി പാസ്പോര്‍ട്ട് അനുവദിച്ച് കേന്ദ്ര സർക്കാർ.
ഫ്രാങ്ക്ഫര്‍ട്ടിലെ ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞു ഷോണിനും കുടുംബത്തിനും ഇന്ത്യയിലേക്കുള്ള യാത്ര തുടരുന്നതിനായി ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് പാസ്പോര്‍ട്ട് അടിയന്തിരമായി അനുവദിച്ചത്.
അസിസ്റ്റന്റ് കോണ്‍സുല്‍ ഓഫിസര്‍ ഇന്ദ്രജിത്കുമാര്‍ മാതാപിതാക്കളായ ഐപ്പ് ചെറിയാനും സിമി മറിയാമ്മ ഫിലിപ്പിനും ഷോണിന്റെ പുതിയ പാസ്പോര്‍ട്ട് കൈമാറി കഴിഞ്ഞു.
ഒപ്പം ജനറല്‍ കോണ്‍സുലേറ്റിന്റെ സന്തോഷ സൂചകമായി ബൊക്കെയും മംഗളപത്രവും സമ്മാനിച്ചു. ഡോക്ടര്‍മാര്‍ അനുവദിച്ചാലുടന്‍ ഷോണും കുടുംബവും കേരളത്തിലേയ്ക്കു പറക്കും.
ലണ്ടനിൽ നിന്ന് കൊച്ചിയിലേക്കുള്ള പറക്കലിനിടെയാണ് ഏഴു മാസം ഗര്‍ഭിണിയായ പത്തനംതിട്ട സദേശിനി സിമിക്ക് പ്രസവവേദന അനുഭവപ്പെട്ടത്.
തുടർന്ന് ഫ്ലൈറ്റിലുണ്ടായിരുന്ന രണ്ടു മലയാളി ഡോക്ടര്‍മാരുടെയും നാലു നഴ്സുമാരുടെയും സഹായത്തോടെ ഫ്ലൈറ്റിലെ ബിസിനസ് ക്ലാസ് ഏരിയയില്‍ ലേബര്‍ റൂം സജ്ജമാക്കി വിമാനാധികൃതര്‍ പ്രസവരക്ഷ ഒരുക്കുകയായിരുന്നു.
എന്തായാലും അമ്മയ്ക്കും കുഞ്ഞിനും പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും കുട്ടിക്ക് അടിയന്തര വൈദ്യസഹായം ആവശ്യമായിരുന്നതിനാല്‍ 210 യാത്രക്കാരുള്ള വിമാനം അടിയന്തിരമായി ഫ്രാങ്ക്ഫര്‍ട്ടില്‍ ഇറക്കുകയും അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേയ്ക്കു മാറ്റുകയുമായിരുന്നു
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…