Celebrity

അഹാനയുടെ തോന്നല് എത്തുന്നു: ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് നടി

മലയാള സിനിമയിൽ യുവതാര നിരയിൽ ശ്രദ്ധേയായ നടി അഹാന കൃഷ്‌ണ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ‘തോന്നല്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അഹാന തന്നെയാണ് നായികയായി എത്തുന്നത്. ഷെഫിന്റെ വേഷം ധരിച്ചു നിൽക്കുന്ന അഹാനയാണ് പോസ്റ്ററിൽ. ആരാധകർക്കുള്ള പിറന്നാൾ സമ്മാനമായാണ് താരം തന്റെ സംവിധാനത്തിലേക്കുള്ള വരവ് പ്രഖ്യാപിച്ചത്.

ആറു മാസങ്ങൾക്ക് മുൻപാണ് ചിത്രത്തെ കുറിച്ചുള്ള ഐഡിയ ലഭിക്കുന്നത് എന്നാണ് അഹാന പറയുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങൾ അതിന് സ്നേഹവും സംരക്ഷണവും പരിപാലനവും നൽകി അത് ജീവിതമായി മാറുന്നത് കണ്ടു. അതിനാൽ ഇതിനെ എന്റെ ആദ്യത്തെ കുഞ്ഞെന്ന് സുരക്ഷിതമായി വിളിക്കാം. ഞാൻ സ്നേഹിക്കുന്ന ഒരുകൂട്ടം ആളുകളാണ് ഇത് യാഥാർത്ഥ്യമാക്കാൻ ഒന്നിച്ചത്. ഒക്ടോബർ 30 ന് തോന്നൽ ഞങ്ങളുടെ ഹൃദയത്തിൽ നിന്ന് പുറത്തിറങ്ങും. നിങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നെന്നും അഹാന വ്യക്തമാക്കി. ഗോവിന്ദ് വസന്ദയാവും സം​ഗീത സംവിധാനം നിർവഹിക്കുക. നിമിഷ് രവിയാണ് ഛായാ​ഗ്രഹണം. ഷർഫുവിന്റെ വരികൾ ആലപിക്കുന്നത് ഹാനിയ ഹാഫിസയാണ്. കുട്ടിത്താരം തെന്നലും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

B4 Admin

Recent Posts

പിണറായിയ്ക്കും റിയാസിനുമെതിരെ എസ്‌ഐടി അന്വേഷണം, സര്‍ക്കാരിന്റെ നീക്കം പുതിയ രാഷ്ട്രീയ പോരിലേക്കോ ?

തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…

35 minutes ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേര്‍ഡ് വിമാനയാത്രയിലെ ദുരൂഹത വര്‍ദ്ധിക്കുന്നു. യാത്രയുടെ സ്‌പോണ്‍സര്‍ ആരെന്ന് സോഷ്യല്‍ മീഡിയ. പേര് പറയാന്‍ മുഖ്യമന്ത്രി മടിക്കുന്നതെന്തുകൊണ്ടെന്നും ചോദ്യം

തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…

6 hours ago

മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരുടെ വേര്‍പിരിയലില്‍ കലാശിയ്ക്കുമോ സ്വത്ത് തര്‍ക്കം. പരസ്പരം പഴി ചാരുമ്പോള്‍ ആരുടെ ഭാഗത്താണ് ന്യായം. രാധയ്ക്കതിരെ തെളിവുകള്‍ ഒന്നൊന്നായി നിരത്തി അംബിക

ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…

7 hours ago

റേഞ്ച് റോവര്‍ വാദം കെ.എം ഷാജിയ്ക്ക് കുരുക്ക് തീര്‍ക്കുമോ, ഘോരഘോരം വാദിച്ച കാര്യങ്ങളൊക്കെ നിഷ്പ്രഭമാക്കി പുതിയ വിവരങ്ങള്‍ പുറത്ത്

തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…

7 hours ago

ആഴ്ചയില്‍ ഒരു അവധി. പോലീസ് സേനയ്ക്ക് മാനുഷിക നീതി ലഭിയ്ക്കുന്ന ഉത്തരവ്, എ.ഡി.ജി.പി പി. വിജയന്റെ ഈ നിര്‍ദ്ദേശം ആശ്വാസമാകുന്നത് പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്കും

സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…

8 hours ago

ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം കാണും, കെ. ജയകുമാറിന്റെ അനാസ്ഥ പ്രതിരോധത്തിലാക്കിയത് സര്‍ക്കാരിനെയും. തീര്‍ത്ഥാടനം ആരംഭിയ്ക്കും മുന്‍പേ പാളിച്ചകളോ ?

ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…

9 hours ago