NATIONAL NEWS

തന്നെ ഇന്ത്യന്‍ രാഷ്ട്രപതിയാക്കണം’: ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ എത്തിയ ആളോട് കോടതി പറഞ്ഞത്.!

ദില്ലി: തന്നെ ഇന്ത്യന്‍ രാഷ്ട്രപതിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വ്യക്തി നല്‍കിയ ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച തള്ളി. ഭാവിയിൽ ഈ വിഷയത്തിൽ അദ്ദേഹത്തിന്‍റെ ഒരു ഹർജി പരിഗണിക്കരുതെന്ന് സുപ്രീംകോടതി രജിസ്ട്രിയോട് ആവശ്യപ്പെടുകയും ചെയ്തു.ഹർജി തീര്‍ത്തും പ്രസക്തമല്ലാത്തതാണെന്നും കോടതിയുടെ നടപടിക്രമങ്ങളുടെ ദുരുപയോഗമാണെന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഇത്തരം ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ എത്തിയ വ്യക്തി,കോടതിയെ അപകീർത്തിപ്പെടുത്തുകയാണെന്നും സുപ്രീം കോടതി പറഞ്ഞു.

കിഷോർ ജഗന്നാഥ് സാവന്ത് എന്ന വ്യക്തിയാണ് വിചിത്രമായ ഹര്‍ജിയുമായി വന്ന് കോടതിയുടെ രോഷത്തിന് ഇടവരുത്തിയത്. സമാന വിഷയങ്ങളിൽ ജഗന്നാഥ് സാവന്ത് ഇനി ഹർജിയുമായി എത്തിയാല്‍ പരിഗണിക്കേണ്ടതില്ലെന്നും രജിസ്ട്രിക്ക് ബെഞ്ച് നിർദേശം നൽകുകയും ചെയ്തു.ജഗന്നാഥ് സാവന്ത് നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ രേഖകളിൽ നിന്ന് ഒഴിവാക്കാനും കോടതി രജിസ്ട്രിയോട് നിർദ്ദേശിച്ചിട്ടുണ്ട്.അടുത്തിടെ നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തന്നെ അനുവദിച്ചില്ലെന്നാണ് ഹർജിക്കാരനായ ജഗന്നാഥ് സാവന്ത് ആരോപിച്ചത്. പരിസ്ഥിതി പ്രവർത്തകനാണെന്ന് അവകാശപ്പെടുന്ന അദ്ദേഹം ലോകം അപകടത്തിലാകുന്ന എല്ലാ അവസ്ഥയിലും താന്‍ ഇടപെടാറുണ്ടെന്നും പറയുന്നു.

പരിസ്ഥിതി പ്രവർത്തകനായതിനാൽ,പരിസ്ഥിതയെക്കുറിച്ച് അറിയുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രസംഗം നടത്താമെന്നും എന്നാൽ ഇത്തരത്തില്‍ ഹർജികൾ സമർപ്പിക്കുന്നത് വഴിയല്ലെന്നും സുപ്രീം കോടതി ഉപദേശിക്കുകയും ചെയ്തു.

B4 Admin

Recent Posts

സ്വകാര്യ ടാക്സി കമ്പനികൾക്ക് ബദലായി ഭാരത് ടാക്സി: സഹകരണ വിപ്ലവത്തിന് മഹാരാഷ്ട്രയിൽ തുടക്കമിട്ട് അമിത് ഷാ

സഹകരണ മേഖലയ്ക്ക് പുതിയ ഉണർവേകി മഹാരാഷ്ട്രയിലെ പൂനെയിൽ രണ്ട് സുപ്രധാന പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ.…

2 minutes ago

19-ാം വയസ്സിൽ ബ്രിട്ടീഷ് സാമ്രാജ്യത്തെ വിറപ്പിച്ച വിപ്ലവകാരി: കർത്താർ സിംഗ് സരാഭയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് സ്മരണാഞ്ജലി

ഭാരതീയ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ധീരനായ യുവവിപ്ലവകാരികളിലൊരാളായ കർത്താർ സിംഗ് സരാഭയുടെ രക്തസാക്ഷിത്വ ദിനമാണ് നവംബർ 16. വെറും 19 വയസ്സുള്ളപ്പോൾ…

8 minutes ago

ഹൈദരാബാദ് ഭാരത് സമ്മിറ്റിൽ വിദേശ നേതാവിന്റെ രാഷ്ട്രീയ മുദ്രാവാക്യം വിവാദമാകുന്നു: ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലെന്ന് ബിജെപിയും ബിആർഎസും, ജനാധിപത്യ ഐക്യദാർഢ്യമെന്ന് ഒരു വിഭാഗം

ഹൈദരാബാദിൽ സംഘടിപ്പിച്ച കോൺഗ്രസിന്റെ ഭാരത് സമ്മിറ്റ് 2026-ൽ ഇറ്റാലിയൻ രാഷ്ട്രീയ നേതാവായ ജിയാക്കോമോ ഫിലിബെക്ക് 'വോട്ട് ചോർ, ഗദ്ദി ഛോഡ്'…

11 hours ago

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ചക്കുളത്തുകാവിൽ കാർത്തിക സ്തംഭം ഉയർന്നു: സകല പാപദോഷങ്ങളും എരിച്ചുകളഞ്ഞ് നാടിനെ കാത്തുരക്ഷിക്കാൻ ചക്കുളത്തമ്മയുടെ പൊങ്കാല മഹോത്സവത്തിന് തുടക്കം!

ലോകപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായുള്ള പവിത്രമായ കാർത്തിക സ്തംഭം ഉയർത്തൽ ചടങ്ങ് ഭക്തിനിർഭരമായി പൂർത്തിയായി.…

11 hours ago

സനാതന ധർമ്മവും വേദജ്ഞാനവുമാണ് യഥാർത്ഥ മനുഷ്യാവകാശ സംരക്ഷണത്തിന്റെ അടിത്തറ: ആചാര്യശ്രീ രാജേഷിന്റെ ജന്മദിനാഘോഷമായ ‘ആചാര്യസുധ’ ഭക്തിനിർഭരമായി സമാപിച്ചു!

മനുഷ്യനെ യഥാർത്ഥ മനുഷ്യനായി ജീവിക്കാൻ പ്രാപ്തനാക്കുന്ന മഹത്തായ അറിവാണ് ഭാരതത്തിന്റെ പവിത്രമായ വേദങ്ങൾ പകർന്നുനൽകുന്നതെന്നും, ആ വേദപഠനത്തെ സാധാരണക്കാരിലേക്ക് എത്തിക്കുന്ന…

14 hours ago

അധർമ്മത്തെ നിർമ്മാർജ്ജനം ചെയ്യാൻ കാർത്തിക സ്തംഭം ഇന്ന് ഉയരും: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ ഭക്തിനിർഭരമായ ചടങ്ങുകൾക്ക് തുടക്കം!

ആചാരാനുഷ്ഠാനങ്ങളുടെ പുണ്യവും ദേശഭക്തിയുടെ ഊർജ്ജവും നിറഞ്ഞുനിൽക്കുന്ന ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക സ്തംഭം ഉയർത്തുന്ന ചടങ്ങ് ഇന്ന് നടക്കും.…

15 hours ago