” ഇവിടെ തളിരിടുമൊരൊറ്റമൊട്ടും
വാടിക്കൊഴിഞ്ഞുവീഴില്ല.
അവരുടെ ധന്യാത്മാവ വിരാമം
തഴുകീടുന്നീയാരാമം
ഇവിടെ വരൂ ഈ കാറ്റൊന്നേല്ക്കൂ
ഇവിടെ ഭാരതമുണരുന്നു,”
ഒരു ബാലസ്വയംസേവകൻ ഗുരുദക്ഷിണ മഹോത്സവത്തിൽ പങ്കെടുക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്. വീഡിയോ ഒന്ന് നോക്കു. രാഷ്ട്രീയ സ്വയംസേവകിലേക്ക് പിച്ച വെയ്ക്കുന്ന പിഞ്ചു പൈതൽ. ആരും നോക്കിയിരുന്നു നമിച്ച് പോകും.
1925 വിജയദശമി നാളിൽ മഹാരാഷ്ടയിലെ നാഗപ്പൂരിൽ മോഹിതെവാഡ എന്ന സ്ഥലത്ത്, ഏതാനം കുട്ടികളെ ചേർത്ത് ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാർ എന്ന മഹാനുഭാവൻ രൂപം കൊടുത്ത പ്രസ്ഥാനം. ഇന്ന് ഭാരതത്തിന്റെ സകല മേഖലയിലും ദേശീയതയുടെ ഇടിമുഴക്കമായി നിലകൊള്ളുന്നു. ഇന്ന് ഭാരതത്തിന്റെ ഭരണ ചക്രം കയ്യാളുന്ന മഹാഭൂരിപക്ഷവും ഈ മഹാ പ്രസ്ഥാനത്തിന്റെ ഭാഗമായി വന്നവരാണ് എന്ന് അഭിമാനത്തോടെ പറയാം.
ഇടനെഞ്ചിൽ കൈചേർത്ത് പിടിച്ച് “നമസ്തേ സദാ വത് സലെ മാതൃഭൂമേ” എന്ന് ചൊല്ലി യോഗയും, വ്യായാമവും, കളികളും, ദേശീയ ബോധം ഉളവാക്കുന്ന മഹത് വചനങ്ങളും പാട്ടുകളും ഒക്കെയായി ആ ഒരു മണിക്കൂർ. ഒരാൾക്കും ഇന്നോളം അനുകരിക്കാൻ കഴിയാത്ത നിത്യ ശാഖാ പദ്ധതി. സംഘം പഠിപ്പിച്ച പാതയിലൂടെ ഉള്ള പ്രയാണത്തിനായി നിയോഗിക്കപ്പെടുന്നത് ഒരു ഭാഗ്യമാണ് സ്വയംസേവകർക്ക്. പെറ്റമ്മയ്ക്ക് തുല്യമായി ദേശത്തെയും സ്നേഹിക്കാൻ പഠിപ്പിക്കുന്ന മാതൃ സംഘടന വളരുകയാണ്… ഇതുപോലെ. എന്തായാലും ഈ വീഡിയോ വൈറലായിരിക്കുകയാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…