ഇസ്ലാമോഫോബിയ, കീമോഫോബിയ, പേപ്പട്ടിഫോബിയ തുടങ്ങിയ ഫോബിയകളെക്കുറിച്ചു നമ്മൾ സ്ഥിരം കേൾക്കാറുണ്ട്. എന്നാൽ ഇന്ന് സോഷ്യൽ മീഡിയയിൽ നിന്നും കിട്ടിയ ഒരു പുതിയ ഫോബിയ കേരളത്തിൽ ചർച്ചയാവുകയാണ്; താലിബാൻ ഫോബിയ. ഖഷാ സ്വാൻ എന്നറിയപ്പെടുന്ന പ്രശസ്ത അഫ്ഗാനിസ്ഥാൻ ഹാസ്യനടൻ നാസർ മുഹമ്മദിനെ കഴിഞ്ഞയാഴ്ച കാണ്ഡഹാർ പ്രവിശ്യയിൽ താലിബാൻ മൃഗീയമായി കൊന്നിരുന്നു.
‘താലിബാനെതിരെ പോരാടിയ ഒരു അഫ്ഗാൻ പോലീസുകാരനായിരുന്നു നാസർ മുഹമ്മദ്, അതുകൊണ്ടാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത് എന്നും, ഇതുപോലെ ക്രൂരമായി കൊലപ്പെടുത്തിയത് താലിബാന് സംഭവിച്ച ഒരു ചെറിയ പാളിച്ചയാണ്.അതുകൊണ്ട് ഇനിയും ഈ വിഷയത്തിൽ താലിബാൻ പോരാളികളെ കുറ്റപ്പെടുത്തുന്നത് താലിബാൻ ഫോബിയ കൊണ്ടാണത്രെ’. ഡോക്ടർ സി കെ അബ്ദുല്ല എന്നൊരാൾ ഫേസ്ബുക്കിൽ കുറിച്ചതാണ് ഈ വരികൾ. മനുഷ്യത്വവും, താലിബാനെക്കുറിച്ചു ബോധവുമുള്ളവർക്ക് ഈ ന്യായീകരണം കൃത്യമായ വെള്ളയടിക്കൽ ആണെന്ന് മനസിലാകുമെങ്കിലും, താലിബാൻ അനുകൂലികൾ പ്രസ്തുത പോസ്റ്റിനു പൂർണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പ്രതിദിനം താലിബാൻ ആക്രമണത്തിൽ മരിക്കവെയാണ് താലിബാനെന്ന ഇസ്ലാമിക തീവ്രവായ സംഘടനയെ ഇസ്ലാമിസ്റ്റുകൾ ന്യായീകരിക്കുന്നത്.
അല്ലാഹുവായ ദൈവം വിഭാവനം ചെയ്ത ഇസ്ലാമികവത്കരണത്തിനുള്ള യുദ്ധമാണ് ജിഹാദ്. പ്രായപൂർത്തിയും, ബുദ്ധിയും കഴിവും ആയുധവുമുള്ള സ്വതന്ത്രമായ എല്ലാ മുസ്ലിം പുരുഷന്മാരും ജിഹാദ് നടത്തണം അതായത് ധർമയുദ്ധം നടത്തണമെന്നാണ് വിധി. അല്ലാഹുവിനു വേണ്ടി മരിച്ചാൽ ജീവിതത്തിൽ ചെയ്ത പാപങ്ങളൊക്കെ പൊറുക്കപ്പെടുമെന്നാണ് ഇസ്ലാമിക വിധി. അവിശ്വാസികൾ നിങ്ങളുടെ നാട്ടിൽ പ്രവേശിച്ചാൽ,അവിടുത്തുകാർക്ക് യുദ്ധം നിജപ്പെട്ടു എന്നും, സാധ്യമാകും വിധമെല്ലാം അവരോട് യുദ്ധം ചെയ്യണമെന്നും, യുദ്ധം ചെയ്യാൻ നിങ്ങൾക്കിതാ നിർബന്ധ കൽപന നൽകപ്പെട്ടിരിക്കുന്നു എന്നുമാണ് ഖുറാനിൽ പറഞ്ഞിരിക്കുന്നത്. അഫ്ഗാനിൽ ആക്രമണം ശക്തമാക്കി താലിബാൻ മുന്നോട്ടുപോകുമ്പോൾ ഇസ്ലാമികമായ ശരിയാ നിയമങ്ങൾ നടപ്പിലാക്കി, ജിഹാദ് നടത്തി ആധിപത്യം സ്ഥാപിക്കുമ്പോൾ താലിബാൻ ഖുറാന്റെ നിർമിതി ആണെന്നും, അഫ്ഗാനിസ്ഥാനിൽ താലിബാൻ അഴിച്ചു വിട്ടിരിക്കുന്നത് ജിഹാദ് ആണെന്നുമാണ് അർത്ഥം. ഇത്തരം മതമുന്നേറ്റങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും, അവർ ചെയ്യുന്ന കൊലപാതകങ്ങൾക്കും ജിഹാദിനും പൂർണ പിന്തുണ നൽകുന്നവർ നമ്മുടെ നാട്ടിലും ഉണ്ടെന്നത് ആശങ്കാജനകമാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…