India

ജമ്മുകശ്മീരിൽ അതിർത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരർക്ക് തിരിച്ചടി; രണ്ട് ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ അതിർത്തി വഴി നുഴഞ്ഞുറാൻ ശ്രമിച്ചവരെ പരാജയപ്പെടുത്തി സുരക്ഷാ സേന. ഇതിന്റെ ഭാഗമായി രണ്ട് ഭീകരരെ വധിച്ചു. രജൗരിയിലെ യഥാർത്ഥ നിയന്ത്രണ രേഖയിലാണ് നുഴഞ്ഞു കയറ്റ ശ്രമം ഉണ്ടായത്.

നൗഷേര സെക്ടറിലെ പുഖാർണി വഴി അതിർത്തി കടക്കാൻ ശ്രമിച്ച രണ്ട് പേരെയാണ് സൈന്യം വധിച്ചത്. ഇരുവരും നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സുരക്ഷാ സേനയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻതന്നെ ഇവരെ പിടികൂടാനായി സുരക്ഷാ സേനാംഗങ്ങൾ അടുത്തേക്ക് വന്നു. ഇതോടെ കയ്യിൽ കരുതിയിരുന്ന തോക്കെടുത്ത് സുരക്ഷാ സേനയെ ഇവർ ആക്രമിക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ സേനയും തിരിച്ചടിച്ചു.

കൊല്ലപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനായുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തേക്ക് നുഴഞ്ഞു കയറ്റ ശ്രമം നടന്ന പശ്ചാത്തലത്തിൽ അതിർത്തി മേഖലകളിൽ കൂടുതൽ ജാഗ്രത പാലിക്കാൻ സുരക്ഷാ സേനയ്‌ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Meera Hari

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

9 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

11 hours ago