Kerala

ഓണത്തെ വരവേൽക്കാനൊരുങ്ങി സംസ്ഥാനം; ഓണകിറ്റുകളുടെ വിതരണം ആരംഭിച്ചു, ഓണത്തിന് തയ്യാറായത് 892006 കിറ്റുകൾ

തിരുവനന്തപുരം: ജില്ലയിൽ 1257 റേഷൻകടകളിൽ നിന്നായി വിതരണം ചെയ്യുക 892006 ഓണക്കിറ്റുകൾ. എ.എ.വൈ (മഞ്ഞ) വിഭാഗത്തിൽ 52363, പി.എച്ച്.എച്ച് (പിങ്ക്) 317550, എൻ.പി.എസ് (നീല) 254024, എൻ.പി.എൻ.എസ് (വെള്ള) 263466, എൻ.പി.ഐ (മഠം – ആശ്രമം അന്തേവാസികൾ) 4603 എന്നിങ്ങനെയാണ് കാർഡ് തിരിച്ചുള്ള എണ്ണം. ജില്ലയിൽ ഇന്ന് മുതൽ കിറ്റ് വിതരണം ആരംഭിച്ചു.

ഓണക്കിറ്റിന്റെ ജില്ലാതല വിതരണോദ്ഘാടനം കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ നിർവ്വഹിച്ചു. പ്രതിസന്ധി ഘട്ടത്തിലും മാതൃകയാവുന്ന വിധത്തിലാണ് കേരളം മുന്നോട്ട് പോകുന്നതെന്ന് ഡേവിസ് മാസ്റ്റർ പറഞ്ഞു. ഓണം സമൃദ്ധമാക്കാൻ സൗജന്യ ഓണക്കിറ്റുമായി ജനങ്ങൾക്കൊപ്പം സർക്കാരും കൈകോർക്കുകയാണ്. വിലക്കയറ്റം പോലുള്ള പ്രതിസന്ധികളിൽ സാധാരണക്കാർക്ക് സഹായകമാവുകയാണ് സർക്കാരിന്റെ ഇത്തരം മാനുഷിക നടപടികളെന്നും അദ്ദേഹം പറഞ്ഞു. ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നിർവ്വഹിച്ചു. ഇതിനോട് അനുബന്ധിച്ചാണ് ജില്ലാതല ഉദ്ഘാടനം നടന്നത്.

നാല് കാറ്റഗറികളിലായി 3 റേഷൻ കാർഡ് ഉടമകൾ കിറ്റുകൾ ഏറ്റുവാങ്ങി. എ.എ.വൈ (മഞ്ഞ) കാർഡ് ഉടമകളായ കൃഷ്ണാഞ്ജലി, അംബിക, സുജിത, പി.എച്ച്.എച്ച് (പിങ്ക്) കാർഡുകാരായ ശ്രീധരൻ, ശ്യാമള, ശശി,
എൻ.പി.എസ് (നീല) കാർഡുകാരായ ചാക്കോ, ഉണ്ണികൃഷ്ണൻ, കൃഷ്ണദാസ്,
എൻ.പി.എൻ.എസ് (വെള്ള) കാർഡുടമകളായ പ്രകാശൻ, ഉണ്ണിക്കൃഷ്ണൻ, ശ്രീകുമാർ എന്നിവർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിൽ നിന്ന് കിറ്റുകൾ ഏറ്റുവാങ്ങി.

ആഗസ്റ്റ് 23, 24 തീയതികളിൽ എ.എ.വൈ (മഞ്ഞ) കാർഡ് ഉടമകൾക്കും 25, 26, 27 തീയതികളിൽ പി.എച്ച്.എച്ച് (പിങ്ക്) കാർഡുകാർക്കും 29, 30, 31 തീയതികളിൽ എൻ.പി.എസ് (നീല) കാർഡുകാർക്കും സെപ്റ്റംബർ 1, 2, 3 തീയതികളിൽ എൻ.പി.എൻ.എസ് (വെള്ള) കാർഡുടമകൾക്കും റേഷൻകടകളിൽ നിന്ന് കിറ്റ് വാങ്ങാം. ഈ ദിവസങ്ങളിൽ വാങ്ങാൻ കഴിയാത്തവർക്ക് സെപ്റ്റംബർ 4 മുതൽ 7 വരെ വാങ്ങാം.

കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ അധ്യക്ഷത വഹിച്ചു. ഒരുമയുടെ ആഘോഷമായ ഓണത്തെ സമൃദ്ധമാക്കുകയാണ് ഓണക്കിറ്റുകളെന്ന് കലക്ടർ പറഞ്ഞു. എല്ലാവർക്കും എന്നതിലുപരി അർഹതപ്പെട്ടവർക്ക് ഭക്ഷ്യധാന്യങ്ങൾ ഉറപ്പുവരുത്തുകയാണ്. കോവിഡിന്റെ വറുതി കാലത്ത് ഭക്ഷ്യധാന്യ കിറ്റ് ജനങ്ങൾക്ക് നൽകിയ ആശ്വാസം വലുതാണെന്നും കലക്ടർ പറഞ്ഞു.

തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ് കിറ്റിലുള്ളത്. ഒരു കിലോ വീതം പഞ്ചസാര, പൊടിയുപ്പ്, 500 മില്ലി വെളിച്ചെണ്ണ, 500 ഗ്രാം വീതം ഉണക്കലരി, ചെറുപയർ, 250 ഗ്രാം തുവരപരിപ്പ്, 100 ഗ്രാം വീതം മുളക്പൊടി, മഞ്ഞൾപ്പൊടി, തേയില, ശർക്കരവരട്ടി /ചിപ്സ്, 50 ഗ്രാം വീതം കശുവണ്ടിപ്പരിപ്പ്, നെയ്യ്, 20 ഗ്രാം ഏലക്ക എന്നിവയാണ് കിറ്റിലുൾപ്പെട്ട സാധനങ്ങൾ.

റേഷൻകാർഡ് രജിസ്റ്റർ ചെയ്ത റേഷൻകടകളിൽ നിന്ന് കിറ്റുകൾ വാങ്ങേണ്ടതാണെന്നും ഓണശേഷം കിറ്റ് വിതരണം ഉണ്ടായിരിക്കുന്നതല്ലെന്നും ജില്ലാ സപ്ലൈ ഓഫീസർ പി ആർ ജയചന്ദ്രൻ അറിയിച്ചു. ഓണക്കിറ്റിലുൾപ്പെട്ട വെളിച്ചെണ്ണ പായ്ക്കറ്റ് പലവ്യഞ്ജന കിറ്റിനുപുറമേ പ്രത്യേകം നൽകും. ജില്ലയിലാകെ 126 പാക്കിംഗ് കേന്ദ്രങ്ങളിലായാണ് കിറ്റ് തയ്യാറാക്കിയത്.

B4 Admin

Recent Posts

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

4 hours ago

സ്വന്തം വേർപാടിലും അഞ്ചുപേരിലൂടെ ജീവിച്ചിരിക്കുന്ന രുദ്രേഷ്: അവയവദാനത്തിലൂടെ മാതൃകയായി 17-കാരൻ!

തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…

4 hours ago

ഭാരതീയ ജനസംഘത്തിന്റെ 75 വർഷത്തെ ചരിത്രവും ദേശസ്‌നേഹ നയങ്ങളും സനാതന മൂല്യങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മരണകൾ!

ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…

4 hours ago

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

1 day ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

1 day ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

1 day ago