Kerala

മെഡിസെപ്; ചികിത്സാ ആനുകൂല്യം നിഷേധിച്ചെന്ന വാർത്ത വസ്തുതാവിരുദ്ധം; മെഡിസെപിൽ ആയൂർവേദ ചികിത്സ ഉൾപ്പെടുത്തിയിട്ടില്ല

കോട്ടയത്ത് റിട്ടയേഡ് ഉദ്യോഗസ്ഥയ്ക്ക് മെഡിസെപ് ആനൂകൂല്യം നിഷേധിച്ചെന്ന രീതിയിൽ വന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്നു ധനവകുപ്പ്. മെഡിസെപ് ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ആയൂർവേദ ചികിത്സ ഉൾപ്പെടുത്തിയിട്ടില്ലെന്നും മെഡിസെപ്പുമായി ബന്ധപ്പെട്ടു സർക്കാർ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളിലും ഇതു വ്യക്തമാണെന്നും ധനവകുപ്പ് അറിയിച്ചു.

മെഡിസെപ് പദ്ധതിക്കായി സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ട് പ്രകാരം മെഡിക്കൽ / സർജിക്കൽ ചികിത്സാ പ്രക്രിയകൾ ഉൾപ്പെടുത്തി 2022 ജനുവരി 22നു പ്രസിദ്ധീകരിച്ച റിക്വസ്റ്റ് ഫോർ പ്രൊപ്പോസലിൽ ആയൂർവേദ ചികിത്സാ പ്രക്രിയകളൊന്നും ഉൾപ്പെട്ടിട്ടില്ല.

കഴിഞ്ഞ ജൂലൈ ഒന്നിനു മെഡിസെപ് വെബ്സൈറ്റിലൂടെ സർക്കാർ പുറത്തുവിട്ട എംപാനൽഡ് ആശുപത്രികളുടെ പട്ടികയിൽ ആയൂർവേദ ആശുപത്രികളെ ഉൾപ്പെടുത്തിയിട്ടുമില്ലെന്നു ധനവകുപ്പ് വ്യക്തമാക്കി.

Meera Hari

Recent Posts

വിദേശ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ആക്രമണം ! കിർഗിസ്ഥാനിൽ 7 പാക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു ! ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ജാഗ്രതാ മുന്നറിയിപ്പുമായി കേന്ദ്രം !

ബിഷ്കെക്ക് : കിർഗാനിസ്ഥാനിൽ വിദേശ വിദ്യാർഥികളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളിൽ ഏഴ് പാക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. കിർഗിസ്ഥാനിലെ ബിഷ്കെക്കിലാണ് വിദേശ…

60 mins ago

സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതി ! അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാര്‍ അറസ്റ്റിൽ ! ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായത് കേജ്‌രിവാളിന്റെ വീട്ടിൽ നിന്ന് !

സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതിയിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ അറസ്റ്റിലായി. ആരോപണം പുറത്ത്…

2 hours ago

അന്നത്തെ 24 കാരി ഇന്ന് ദില്ലി സർക്കാരിലെ ഒരു സ്ഥാപനത്തിന്റെ മേധാവി ?

ജനകീയാസൂത്രണം പഠിക്കാൻ കേരളത്തിലെത്തിയ അരവിന്ദ് കെജ്‌രിവാളിന്റെ വിക്രിയകൾ വെളിപ്പെടുത്തിയ സുഹൃത്തിന്റെ മെയിൽ മാദ്ധ്യമങ്ങൾ മുക്കി ? AAP

2 hours ago

ചരിത്രത്തിലാദ്യം !! സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം മാത്രം ധരിക്കണമെന്ന് നിയമമുണ്ടായിരുന്ന സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ

ചരിത്രത്തിലാദ്യമായി സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് വരെ സ്ത്രീകൾ ശരീരം മുഴുവൻ…

3 hours ago

പ്രധാനമന്ത്രിയെയും കുമാരസ്വാമിയേയും അപകീർത്തിപ്പെടുത്താൻ ഡികെ ശിവകുമാർ 100 കോടി വാഗ്ദാനം ചെയ്തു!അഡ്വാൻസായി 5 കോടി ;വെളിപ്പെടുത്തലുമായി ബിജെപി നേതാവ് ദേവരാജ ഗൗഡ

കോൺ​ഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിനെതിരെ ​ഗുരുതര ആരോപണവുമായി അറസ്റ്റിലായ ബിജെപി നേതാവ് ജി ദേവരാജ ഗൗഡ.പ്രധാനമന്ത്രി നരേന്ദ്രമോദിയെയും…

3 hours ago