പ്രതീകാത്മക ചിത്രം
ഉത്തരാഖണ്ഡില്‍ മോശം കാലാവസ്ഥയെത്തുടർന്ന് ട്രക്കിങ് സംഘം അപകടത്തിൽ പെട്ട സംഭവത്തിൽ മരിച്ചവരിൽ മലയാളികളായ സ്ത്രീകളും. ബംഗളൂരു ജക്കൂരില്‍ താമസിക്കുന്ന കന്യാകുമാരി തക്കല സ്വദേശി ആശാ സുധാകര്‍(71), പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി വികെ സിന്ധു (45) എന്നിവരുടെ മൃതദേഹങ്ങളാണ് അപകടത്തില്‍ നിന്നും കണ്ടെടുത്തിട്ടുള്ളത്. ഉത്തരാഖണ്ഡിലെ സഹസ്ത്ര തടാകം മേഖലയിലാണ് അപകടമുണ്ടായത്.
കര്‍ണാടക ട്രക്കിങ് അസോസിയേഷന്‍ മുഖേനെ കഴിഞ്ഞ മാസം 22നാണ് 29 അംഗ സംഘം ട്രക്കിങ്ങനായി ഉത്തരാഖണ്ഡിലേക്ക് പോയത്. ഒന്‍പത് അംഗം സഞ്ചരിച്ച ട്രക്കിങ് പാത മോശം കാലാവസ്ഥയെ തുടര്‍ന്ന് അടഞ്ഞുപോകുകയായിരുന്നു. 5 മൃതദേഹങ്ങള്‍ സ്ഥലത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. നാല് പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. 13 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം
എസ്ബിഐയില്‍ സീനിയര്‍ മാനേജരായി വിരമിച്ച ആശ ഭര്‍ത്താവ് സുധാകറുമൊത്താണ് ട്രക്കിങിന് പോയത്. സിന്ധു ഡെല്ലില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണ്.കര്‍ണാടകയിലെ റവന്യൂ മന്ത്രി ഉത്തരാഖണ്ഡിലെത്തി ആശുപത്രിയില്‍ ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ചു.
രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചെങ്കിലും, അതിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും പരിഹാസപരമായ പ്രസ്താവനകളും തുടരുകയാണ്. #rahuleaswar #bailbutpropaganda #fakenarrative #mediabias…
ഇന്ത്യൻ റോഡുകളിലൂടെ കണ്ണോടിക്കുമ്പോൾ, രാജ്യത്തിൻ്റെ സാമ്പത്തിക ചലനങ്ങളെ തൻ്റെ ചെറിയ ശരീരത്തിൽ പേറി മുന്നോട്ട് കുതിക്കുന്ന ഒരു വാഹനത്തെ കാണാതിരിക്കില്ല—അതാണ്…
ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ബഹിരാകാശത്ത് സുരക്ഷിതമായ സഹവർത്തിത്വം ഉറപ്പാക്കുക എന്നത് ഒരു വലിയ…
മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്ത് പരിധിയിൽ നടന്നതായി പറയുന്ന അലി മജീദ് നടത്തിയ സ്ത്രീദ്വേഷപരമായ (misogynistic) പ്രസ്താവന വലിയ വിവാദമായി…
ഭാരതത്തിന്റെ പ്രതിരോധ ശേഷിക്ക് വലിയ മുതൽക്കൂട്ട് നൽകിക്കൊണ്ട് തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോമേറ്റഡ് എയർ ഡിഫൻസ് കൺട്രോൾ ആൻഡ് റിപ്പോർട്ടിങ് സിസ്റ്റമാണ്…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…