കോട്ടയം : ആലത്തൂരിൽനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മന്ത്രി കെ.രാധാകൃഷ്ണനു പകരം മാനന്തവാടി എംഎൽഎ ഒ.ആർ. കേളു മന്ത്രിയാവാൻ സാധ്യതയെന്ന് റിപ്പോർട്ട്. സിപിഎമ്മിന്റെ യുവ മുഖമായ സച്ചിൻ ദേവ് അടക്കമുള്ളവരുടെ പേരുകൾ പരിഗണനയിലുണ്ടെങ്കിലും സിപിഎം സംസ്ഥാന കമ്മിറ്റി അംഗമെന്നതും ആദിവാസി ക്ഷേമസമിതി നേതാവെന്നതുമാണ് കേളുവിനുള്ള അനുകൂല ഘടകങ്ങൾ. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലായിരിക്കും മന്ത്രി കെ. രാധാകൃഷ്ണന്റെ രാജിക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുന്നത്.
സംസ്ഥാന കമ്മിറ്റി അംഗത്വമുളള മറ്റു ദലിത് എംഎൽഎമാർ പാർട്ടിയിലില്ല. കൂടാതെ, പട്ടിക വർഗ വിഭാഗത്തിൽ നിന്നുളള ആരെയും ഇതുവരെ സിപിഎം മന്ത്രിയാക്കിയിട്ടില്ല. അതിനാൽ പട്ടിക ജാതിയിൽനിന്നു തന്നെ മന്ത്രി മതിയെന്ന തീരുമാനമുണ്ടായാൽ മാത്രമേ കേളുവിനു പകരം മറ്റു പേരുകൾ പരിഗണനയിൽ വരികയുള്ളൂ. അതേസമയം, മന്ത്രിസഭാ പുനഃസംഘടന നിയമസഭാ സമ്മേളനത്തിനു മുൻപ് നടക്കാനാണ് സാധ്യത. ഈ മാസം 10നാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്. അതിനു ശേഷം പുനഃസംഘടന മതിയെന്നും അഭിപ്രായമുണ്ട്. പുതിയ മന്ത്രി എത്തുന്നതിനൊപ്പം മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം വേണമോയെന്നും ആലോചനയുണ്ട്.
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…
ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…
അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…
റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…
കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…