യുഎൻ പൊതുസഭയുടെ അടിയന്തര യോഗം ആരംഭിച്ചു. റഷ്യ-യുക്രൈൻ യുദ്ധം തുടരുന്ന പശ്ചാത്തലത്തിലാണ് അപൂര്‍വമായി മാത്രം നടക്കാറുള്ള അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയം യോഗത്തില്‍ ചര്‍ച്ച ചെയ്യും.
പതിനഞ്ചംഗ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങളില്‍ 11 പേരും പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തിരുന്നു.യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെക്കുറിച്ച് 193 അംഗങ്ങളുമായി വിശദമായി ചര്‍ച്ച ചെയ്ത് സുപ്രധാന നടപടികള്‍ കൈക്കൊള്ളാനാണ് ഐക്യരാഷ്ട്ര സഭയുടെ നീക്കം.
1956 മുതലുള്ള ചരിത്രത്തിലെ 11-ാമത് അടിയന്തര യോഗമാണ് ഇന്ന് രാത്രി നടക്കുന്നത്. കിഴക്കന്‍ ജെറുസലേമില്‍ ഇസ്രയേല്‍ ഹൗസിംഗ് സെറ്റില്‍മെന്റ് ഉണ്ടാക്കിയ പശ്ചാത്തലത്തില്‍ 1997ലാണ് ഇതിന് മുന്‍പ് യു എന്‍ അടിയന്തരയോഗം ചേര്‍ന്നിട്ടുള്ളത്. അതേസമയം നേരത്തെ റഷ്യയ്ക്കെതിരായ ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തിന് ഇന്ത്യയും ചൈനയും യുഎഇയും പിന്തുണ അറിയിച്ചിരുന്നില്ല.
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…
ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അക്രമങ്ങൾ തുടരുന്നു. ശരത്പൂർ ജില്ലയിൽ ഖോകൻ ദാസ് എന്ന അൻപതുകാരനെ ഇസ്‌ലാമിസ്റ്റുകൾ ക്രൂരമായി മർദ്ദിച്ച…
ദില്ലി : സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങൾക്കും പാൻ മസാലയ്ക്കും അധിക എക്സൈസ് ഡ്യൂട്ടി ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. 2026…
ഓപ്പറേഷൻ സിന്ദൂർ അടക്കം സംഭവബഹുലമായ വർഷം കടന്നുപോകുന്നു ! ഭീകരർക്ക് പുത്തൻ രീതിയും സാങ്കേതിക വിദ്യയും ! പ്രതിരോധം തീർത്ത്…