The unfinished Sabarimala station in Chengannur; Abandoned the project halfway through the negligence of the Devaswom Board? Hindu Aikyavedi with protest
ചെങ്ങന്നൂർ: ശബരിമല തീർത്ഥാടകർക്കായി ചെങ്ങന്നൂർ കിഴക്കേനട ക്ഷേത്രത്തിന് സമീപം നിർമ്മാണമാരംഭിച്ച ഇടത്താവള നിർമ്മാണ പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ച നിലയിൽ. 45 സെന്റിൽ മൂന്നു നിലകളിലായി 40000 ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള കെട്ടിട സമുച്ചയമാണ് പദ്ധതിയിലുണ്ടായിരുന്നത്. അന്നദാന മണ്ഡപവും ഡോർമെറ്ററി സംവിധാനവും അടങ്ങുന്നതായിരുന്നു 10.48 കോടി രൂപയുടെ പദ്ധതി. ഈ പദ്ധതിയാണ് ഇപ്പോൾ പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലുള്ളത്. ആറുമാസമായി പണി മുടങ്ങിക്കിടക്കുന്നതിനാൽ ഇതുവരെയുള്ള നിർമ്മിതികൾ നാശത്തിന്റെ വക്കിലാണ്. പദ്ധതി മുടങ്ങിയതിൽ ഹിന്ദു സംഘടനകൾ ശക്തമായി പ്രതിഷേധിക്കുകയാണ്. ദേവസ്വം ബോർഡിന്റെ അനാസ്ഥയാണ് പദ്ധതി മുടങ്ങാൻ കാരണമെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു.
പൊതുമേഖലാ സ്ഥാപനമായ നാഷണൽ ബിൽഡിംഗ് കൺസ്ട്രക്ഷൻ കോർപറേഷനാണ് ഇടത്താവളം നിർമ്മാണച്ചുമതല ദേവസ്വം ബോർഡ് ടെണ്ടർ വിളിച്ച് നൽകിയത്. കരാർ പ്രകാരമുള്ള തുക നൽകാൻ ദേവസ്വം ബോർഡിന് കഴിയാത്തതുകൊണ്ടാണ് എൻ ബി സി സി നിർമ്മാണം പാതി വഴിയിൽ ഉപേക്ഷിച്ചത്. ഇതുകാരണം കോടികൾ പാഴായതായി ഭക്തജങ്ങൾ ആരോപിക്കുന്നു. ഭക്ത ജനങ്ങളെ കബളിപ്പിക്കുന്നരീതിയിൽ ഇത്തരം പദ്ധതികൾ പ്രഖ്യാപിക്കുകയും അത് പൂർത്തിയാക്കാതെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയും ചെയ്യുന്ന അധികൃതരുടെ സമീപനത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് ഹിന്ദു ഐക്യവേദി താലൂക്ക് വർക്കിങ് പ്രസിഡന്റ് എം ജി എം നമ്പൂതിരിയും. താലൂക്ക് സംഘടനാ സെക്രട്ടറി ദിലീപ് ഉത്രവും അറിയിച്ചു
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…