Featured

ബി എസ് എൻ എല്ലിനെ തകർക്കുന്ന വില്ലനാര് ? പ്രധാനമന്ത്രി ഇടപെടണമെന്ന ആവശ്യം ശക്തം|BSNL

ടെലി കമ്മ്യൂണിക്കേഷൻ രംഗത്ത് ഭാരതത്തിന്റെ അഭിമാനമായ സ്ഥാപനമാണ് ബി എസ് എൻ എൽ. വലിയ വേഗതയിൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ രംഗത്ത് സ്വകാര്യ കമ്പനികൾക്കൊപ്പം മത്സരിക്കാൻ ബി എസ് എൻ എല്ലിന് സാധിക്കാതെ വരുന്നു. മികച്ച മനുഷ്യ വിഭവശേഷി, മികച്ച സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ വര്ഷങ്ങളുടെ പ്രവർത്തന പാരമ്പര്യം എന്നിവയുണ്ടായിട്ടു പോലും മത്സര രംഗത്ത് ഒന്ന് നിവർന്ന് നിൽക്കാൻ ബി എസ് എൻ എല്ലിന് സാധിക്കാത്തത് എന്തുകൊണ്ട്. ഒട്ടനവധി ദുരൂഹതകൾ ഇതിന്റെ കാരണമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. വെറും രണ്ട് ഉദാഹരണങ്ങൾ പരിശോധിക്കാം. നിലവിൽ കേരളത്തിന്റെ പല ഭാഗത്തും ആത്മ നിർഭർ പദ്ധതിയുടെ ഭാഗമായി 4 ജി ടവറുകൾ ഓൺ ആക്കിയിട്ടുണ്ട്. കേരളത്തിൽ മാത്രം 600 ലധികം ടവറുകൾ സജ്ജമായിക്കഴിഞ്ഞു. ഇന്ത്യയിലൊട്ടുക്കും 10000 ടവറുകളാണ് ബി എസ് എൻ എല്ലിനുള്ളത്. പക്ഷെ 700 മെഗാഹെഡ്‌സ് ബാൻഡ് വിഡ്ത്തിലാണ് ഇപ്പോൾ ബി എസ് എൻ എൽ 4 ജി ലഭ്യമാക്കുന്നത്.

എന്നാൽ സാധാരണക്കാർ ഉപയോഗിക്കുന്ന ഭൂരിഭാഗം ഫോണുകളും ഈ ബാൻഡ് വിഡ്ത്ത് സപ്പോർട്ട് ചെയ്യുന്നതല്ല. ആപ്പിൾ, ഐ ഫോൺ, സാംസങിന്റെ ഉയർന്ന മോഡലുകൾ തുടങ്ങിയ വിലകൂടിയ ഫോണുകളിൽ മാത്രമാണ് ഇത് ലഭിക്കുക. ഗ്രാമീണ മേഖലകളിൽ ഇന്റർനെറ്റ്‌ ലഭ്യമാക്കുക എന്ന പദ്ധതിയുടെ ഭാഗമായി ഉൾപ്രദേശങ്ങളിലും ആദിവാസി മേഖലകളിലും പുതിയ 4 G ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളിലും നിലവിൽ ആർക്കും 4 G ലഭിക്കാത്ത സ്ഥിതി ആണുള്ളത്. രണ്ടാമത്തെ ഉദാഹരണം അടിക്കടിയുണ്ടാകുന്ന സോഫ്ട്‍വെയർ തകരാറുകളാണ്. സ്വകാര്യ കമ്പനികൾ നിരക്ക് കൂട്ടിയ സാഹചര്യത്തിൽ നിരക്ക് കുറഞ്ഞ BSNL ലേക്ക് വരാൻ ഇപ്പോൾ ഉപഭോക്താക്കൾ കൂടുതലായി താല്പര്യപ്പെടുന്നുണ്ട്. എന്നാൽ കുറേ നാളുകളായി തുടർച്ചയായ സോഫ്റ്റ്‌വെയർ തകരാർ മൂലം ഉപഭോക്താക്കൾ വലയുകയാണ്.

രണ്ടും മൂന്നും തവണ ഓഫീസിൽ എത്തിയിട്ടും കാര്യം സാധിക്കാതെ മടങ്ങേണ്ടി വരുന്നവർ ഓഫീസിൽ ഇരിക്കുന്ന ജോലിക്കാരെ അസഭ്യം പറയുന്നത് പതിവാകുന്നു. ജീവനക്കാരുടെ കുറ്റം കൊണ്ടല്ലാതെ ഇതു പോലുള്ള സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നത് ജനങ്ങളോട് അടുത്ത് ഇടപഴകുന്ന ജീവനക്കാർക്കും കടുത്ത മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നു. എന്നാൽ തുടർച്ചയായുണ്ടാകുന്ന സോഫ്റ്റ്‌വെയർ തകരാർ പരിഹരിക്കുന്നതിനോ ഇത്തരം പിഴവുകൾ ഉണ്ടാക്കുന്നവരെ കണ്ടെത്തി ശിക്ഷിക്കുന്നതിനോ കമ്പനിയുടെ ഭാഗത്തു നിന്നും യാതൊരു നടപടികളും ഉണ്ടാകുന്നില്ല. ജീവനക്കാരുടെ യൂണിയനുകൾ പോലും ഇതിൽ പ്രതികരിക്കുന്നതയും കാണുന്നില്ല. ഇതുപോലുള്ള നിരവധി പ്രശ്നങ്ങൾ നിരന്തരം വരുന്നതിനാൽ കഠിനമായ പരീക്ഷകൾ എഴുതി ജോലി നേടിയ നല്ല ശതമാനം യുവതീ യുവാക്കൾ ജോലി രാജിവച്ചു വിദേശ രാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്നു. BSNL ലിൽ നിന്നും കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ജോലി രാജി വച്ചവരുടെ എണ്ണം എടുത്താൽ പ്രശ്നത്തിന്റെ വ്യാപ്‌തി മനസിലാകും ഇത്രയും സാങ്കേതിക യോഗ്യതയുള്ള ജീവനക്കാർ ഉണ്ടായിട്ടും നല്ല സേവനം ജനങ്ങൾക്ക്‌ കൊടുക്കാൻ എന്തു കൊണ്ട് കഴിയുന്നില്ല എന്നതാണ് പഠിക്കേണ്ടുന്ന വിഷയം. സാധാരണക്കാർക്ക് താങ്ങാവുന്ന ആകർഷകമായ നിരക്കുകൾ ഉള്ള നിരവധി പ്ലാനുകൾ സ്ഥാപനത്തിനുണ്ട്. പക്ഷെ ഇതൊന്നും ജനങ്ങളിൽ എത്തുന്നില്ല. സ്ഥാപിത ശേഷി ഉപയോഗിക്കാൻ കഴിയാത്തതും അടിക്കടിയുണ്ടാകുന്ന സോഫ്ട്‍വെയർ തകരാറുകളും ഇന്ന് ബി എസ് എൻ എൽ നേരിടുന്ന പ്രതിസന്ധികളിൽ രണ്ടെണ്ണം മാത്രമാണ്. ഇതെല്ലാം സ്വകാര്യ കമ്പനികളെ സഹായിക്കാൻ ആണെന്ന് സാധാരണക്കാർ ചിന്തിച്ചാൽ അതിൽ തെറ്റ് പറയാൻ ആകില്ല. അത്തരത്തിലുള്ള ആരോപണങ്ങൾ ജീവനക്കാരുടെ ഭാഗത്ത് നിന്ന് പോലും ഉയരുന്നുണ്ട്. സാങ്കേതിക രംഗത്ത് ഭാരതത്തിന്റെ മുന്നേറ്റത്തിന് വലിയ പങ്ക് വഹിക്കേണ്ട സ്ഥാപനം എന്തുകൊണ്ട് പ്രതിസന്ധിയിലാക്കുന്നു എന്ന ചോദ്യം ജീവനക്കാരും ഉന്നയിക്കുന്നു. വിഷയത്തെ കുറിച്ച് പഠിച്ച് സ്ഥാപനത്തിന്റെ മത്സര ശേഷി വീണ്ടെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ ആവശ്യപ്പെടുകയാണ് ജീവനക്കാർ.

B4 Admin

Recent Posts

103 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചതിന് പിന്നാലെ ഇ.ഡി നീക്കം: ആർ. പ്രേംകുമാറിനും കുടുംബത്തിനും സമൻസ്

ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…

13 hours ago

ഇറാന്റെ മിസൈൽ കരുത്ത് അമേരിക്കയ്ക്ക് ഇപ്പോഴും തലവേദന; ട്രംപിന്റെ അവകാശവാദങ്ങൾക്കിടയിൽ പുതിയ ഇന്റലിജൻസ് റിപ്പോർട്ട്

ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കയുടെയും…

14 hours ago

ഇതാണോ പണത്തിന്റെ ഹുങ്ക്? സൂഹൈലിനെ പൊതിഞ്ഞ് കാറിൽ കയറ്റിയുള്ള മടക്കം

ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…

16 hours ago

വൈദ്യുതി വാങ്ങൽ വിവാദം: രാജമാണിക്യത്തിന്റെ ഇരട്ടപ്പദവിയും ദുരൂഹ കത്തും സർക്കാരിന് മുന്നിൽ നിർണായക ചോദ്യങ്ങൾ

കേരളത്തിലെ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. മുൻ കെ.എസ്.ഇ.ബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയുമായിരുന്ന ജി. രാജമാണിക്യത്തിന്റെ…

16 hours ago

കുൽഗാമിൽ സുരക്ഷാസേനയുടെ തിരിച്ചടി: സിആർപിഎഫ് ക്യാമ്പ് ആക്രമണവുമായി ബന്ധമുള്ള ലഷ്കർ ഭീകരർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധമുള്ള രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നവംബർ…

17 hours ago

ജെം ഗ്രാനൈറ്റ്സ് പോക്സോ കേസ്: മുൻ ചെന്നൈ പോലീസ് കമ്മീഷണർ അരുണ്‍ ഐപിഎസ് ഉൾപ്പെടെ ഏഴ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എസ്ഐടി കേസ്

തമിഴ്നാട്ടിൽ ജെം ഗ്രാനൈറ്റ്സ് ഉടമ ആർ. വീരമണിക്കെതിരായ പോക്സോ കേസുകളുടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ…

17 hours ago