Kerala

സർക്കാർ ഓഫീസുകളും വെള്ളം കുടിക്കും! ; വാട്ടർ ചാർജ് കുടിശ്ശിക അടച്ചുതീർക്കണം,ഇല്ലെങ്കിൽ കണക്ഷൻ വിഛേദിക്കുമെന്ന് നിർദ്ദേശം

തിരുവനന്തപുരം : വെള്ളത്തിന്റെ നിരക്ക് ഉയർത്തിയത് മൂലം ജനങ്ങൾ ഇപ്പോൾ കൊടുക്കുന്നതിന്റെ ഇരട്ടി തുക ഇനി മുതൽ കൊടുക്കേണ്ടി വരും. എന്നാൽ ഇപ്പോഴിതാ സർക്കാർ ഓഫുസുകളെയും വെള്ളം കുടിപ്പിക്കുന്ന രീതിയിലുള്ള തീരുമാനവുമായാണ് വാട്ടർ അതോറിറ്റി വന്നിരിക്കുന്നത്. വാട്ടർ ചാർജ് കുടിശ്ശിക വരുത്തിയ സർക്കാർ ഓഫീസുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വാട്ടർ കണക്ഷൻ അടുത്ത മാസം മുതൽ വിഛേദിക്കും. 1643 കോടി രൂപയാണ് കുടിശ്ശികയായി ലഭിക്കാനുള്ളത്. എന്നാൽ അതിൽ 821 കോടി മാർച്ച് 31 നുള്ളിൽ പിരിച്ചെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ കുടിശ്ശിക അടക്കാനുള്ളത് ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപനങ്ങളുമാണ്.

പൊതു ടാപ്പുകളുടെ കണക്ഷൻ വിഛേദിക്കില്ല, ആശുപത്രികളെയും ഇതിൽ നിന്ന് ഒഴിവാക്കും എന്നാൽ തദ്ദേശ്ശ സ്ഥാപനങ്ങളുടെ ഓഫീസുകളിലെയും ആരോഗ്യ വകുപ്പിന്റെ ഓഫീസുകളിലെയും കണക്ഷൻ വിഛേദിക്കും. ആദ്യ ഘട്ടം കത്ത് നൽകുകയും രണ്ടാം ഘട്ടം ഡിസ്ക്കണക്ഷൻ നോട്ടീസ് നൽകുകയും ചെയ്യും. മൂന്നാം ഘട്ടത്തിൽ കണക്ഷൻ വിഛേദിക്കും. വാട്ടർ ചാർജ് ഒരു പൈസ ഉയർത്തിയത് നിലവിൽ വരുന്നതിന് മുൻപ് കുടിശ്ശിക വാങ്ങിയെടുക്കാനാണ് തീരുമാനം

aswathy sreenivasan

Recent Posts

ഭാരതത്തെ പ്രകീർത്തിച്ച് അമേരിക്ക |MODI|

ഭാരതത്തെ പ്രകീർത്തിച്ച് അമേരിക്ക |MODI|

13 mins ago

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

10 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

10 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

11 hours ago