ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖി
മുംബൈ : ഭാര്യയുമായുള്ള പ്രശ്നങ്ങൾ കാരണം വിവാദങ്ങളിൽ ഇടം നേടിയ ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖിക്കെതിരെ ഗുരുതരരോപണങ്ങളുമായി നടന്റെ ദുബായിലെ വീട്ടിൽ സഹായിയായി ജോലി ചെയ്യുന്ന യുവതി രംഗത്തെത്തി.സിദ്ദിഖി കാരണം താൻ ദുബായിൽ ഒറ്റപ്പെട്ടുപോയെന്നാണ് യുവതി പറയുന്നത്.
നവാസുദ്ദീൻ സിദ്ദിഖിയുടെ ഭാര്യ ആലിയാ സിദ്ദിഖിയുടെ അഭിഭാഷകനായ റിസ്വാനാണു യുവതിയുടെ ആരോപണങ്ങളടങ്ങിയ വീഡിയോ ദൃശ്യങ്ങൾ സാമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തു വിട്ടത്. നടന്റെ വീട്ടു സഹായിയായ സപ്ന റോബിൻ മാസി എന്ന യുവതി കരയുന്നതാണ് വീഡിയോയിലുള്ളത്. ഒരു കമ്പനിയിലെ സെയിൽസ് മാനേജർ എന്ന ജോലി വാഗ്ദാനത്തിൽ ദുബായിലെത്തിയ സപ്നയെ നവാസുദ്ദീന്റെ പ്രായപൂർത്തിയാകാത്ത കുട്ടികളെ പരിപാലിക്കാനായി നിയോഗിക്കുകയായിരുന്നു.
ചിലവിനുള്ള പൈസയോ ഭക്ഷണമോ നൽകാതെ സിദ്ധിഖി തന്നെ ദുബായിൽ ഉപേക്ഷിക്കുകയായിരുന്നെന്ന് സപ്ന പറയുന്നു. സർക്കാർ അധികൃതർ എത്രയും വേഗത്തിൽ സപ്നയെ ദുബായിൽ നിന്ന് രക്ഷപ്പെടുത്തണമെന്നും അഭിഭാഷകൻ അഭ്യർത്ഥിച്ചു. 2022 നവംബറിലാണ് സപ്നയെ നവാസുദ്ദീൻ സിദ്ദിഖി നിയമിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…