India

ശമ്പളവും ഭക്ഷണവും നൽകാതെ ദുബായിൽ വീട്ടുജോലിക്ക് നിയമിച്ച് വഞ്ചിച്ചു, ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി

മുംബൈ : ഭാര്യയുമായുള്ള പ്രശ്നങ്ങൾ കാരണം വിവാദങ്ങളിൽ ഇടം നേടിയ ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖിക്കെതിരെ ഗുരുതരരോപണങ്ങളുമായി നടന്റെ ദുബായിലെ വീട്ടിൽ സഹായിയായി ജോലി ചെയ്യുന്ന യുവതി രംഗത്തെത്തി.​സിദ്ദിഖി കാരണം താൻ ദുബായിൽ ഒറ്റപ്പെട്ടുപോയെന്നാണ് യുവതി പറയുന്നത്.

നവാസുദ്ദീൻ സിദ്ദിഖിയുടെ ഭാര്യ ആലിയാ സിദ്ദിഖിയുടെ അഭിഭാഷകനായ റിസ്വാനാണു യുവതിയുടെ ആരോപണങ്ങളടങ്ങിയ വീഡിയോ ദൃശ്യങ്ങൾ സാമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തു വിട്ടത്. നടന്റെ വീട്ടു സഹായിയായ സപ്ന റോബിൻ മാസി എന്ന യുവതി കരയുന്നതാണ് വീഡിയോയിലുള്ളത്. ഒരു കമ്പനിയിലെ സെയിൽസ് മാനേജർ എന്ന ജോലി വാഗ്ദാനത്തിൽ ദുബായിലെത്തിയ സപ്നയെ നവാസുദ്ദീന്റെ പ്രായപൂർത്തിയാകാത്ത കുട്ടികളെ പരിപാലിക്കാനായി നിയോഗിക്കുകയായിരുന്നു.

ചിലവിനുള്ള പൈസയോ ഭക്ഷണമോ നൽകാതെ സിദ്ധിഖി തന്നെ ദുബായിൽ ഉപേക്ഷിക്കുകയായിരുന്നെന്ന് സപ്ന പറയുന്നു. സർക്കാർ അധികൃതർ എത്രയും വേഗത്തിൽ സപ്നയെ ദുബായിൽ നിന്ന് രക്ഷപ്പെടുത്തണമെന്നും അഭിഭാഷകൻ അഭ്യർത്ഥിച്ചു. 2022 നവംബറിലാണ് സപ്നയെ നവാസുദ്ദീൻ സിദ്ദിഖി നിയമിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.

Anandhu Ajitha

Recent Posts

സ്വാതി മലിവാളിൻ്റെ പരാതി; കെജ്‌രിവാളിന്റെ പി.എ ബിഭവ് കുമാറിനെതിരെ കേസെടുത്ത് പോലീസ്

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ വച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്‍റെ പരാതിയിൽ കേസെടുത്ത് പോലീസ്. അരവിന്ദ്…

3 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കാനൊരുങ്ങി അന്വേഷണസംഘം. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള…

19 mins ago

അപസർപ്പക കഥകളും മുത്തശ്ശി കഥകളും യാഥാർഥ്യമാകുന്ന ഒരു നാട് ! പാപ്പുവ ന്യൂഗിനിയയും ഡെനിസോവൻമാരും !

അപസർപ്പക കഥകളും മുത്തശ്ശി കഥകളും യാഥാർഥ്യമാകുന്ന ഒരു നാട് ! പാപ്പുവ ന്യൂഗിനിയയുടെ വിശേഷങ്ങൾ

35 mins ago

കറുത്ത നീളൻ മുടിയോ മേക്കപ്പോ ഇല്ല ! തിരിച്ചറിയാൻ പറ്റാത്ത കോലത്തിൽ ഇമ്രാൻ ഖാൻ ; വീഡിയോ വൈറലാകുന്നു

ഹെയർ ഡൈയും മേക്കപ്പോ ഇല്ലാതെയുള്ള മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രൂപം കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ.…

9 hours ago

വയറ്റിൽ കത്രിക മറന്നു വച്ച് തൂണിക്കെട്ടിയതും ഇതേ ആശുപത്രിയിൽ!|OTTAPRADAKSHINAM

പി എഫ് തട്ടിപ്പ് മുതൽ ഐ സി യു പീഡനം വരെ അരങ്ങേറുന്ന കോഴിക്കോട് മെഡിക്കൽ കോളേജിന്റെ യഥാർത്ഥ രോഗമെന്ത്?…

10 hours ago

“ഫ്യൂച്ചർ സെൻസ് ! +1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് പരിപാടിയുമായി ഭാരതീയ വിചാര കേന്ദ്രം ; ദ്വിദിന പരിപാടിക്ക് ശനിയാഴ്ച തുടക്കം

+1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ്, ലൈഫ് സ്‌കിൽ പരിപാടി സംഘടിപ്പിച്ച് ഭാരതീയ വിചാര കേന്ദ്രം. വരുന്ന ശനി,…

10 hours ago