The world's oldest man has finally departed; Farewell is the grandfather of 41 grandchildren, 18 great-grandchildren and 12 great-grandchildren
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ ഒടുവിൽ യാത്രയായി. 2022-ൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ വെനസ്വേലൻ സ്വദേശി ജുവാൻ വിസെന്റെ പെരസ് മോറയാണ് 114-ാം വയസിൽ മരണത്തിന് കീഴടങ്ങിയത്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയാണ് വിയോഗവാർത്ത ലോകത്തെ അറിയിച്ചത്.
2022 ഫെബ്രുവരി നാലിനാണ്, 112 വയസും 253 ദിവസവും പ്രായമുള്ള പെരസിനെ ഗിന്നസ് പ്രകാരം ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ മനുഷ്യനായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 11 കുട്ടികളുടെ പിതാവാണ് അദ്ദേഹം. 2022-ലെ കണക്ക് പ്രകാരം 41 പേരകുട്ടികളും 18 കൊച്ചുമക്കളും 12 ചെറുമക്കളും ഇദ്ദേഹത്തിനുണ്ട്.
പത്ത് മക്കളിൽ ഒൻപതാമനായ 1909 മെയ് 27-ന് ആൻഡിയൻ സംസ്ഥാനമായ തച്ചിറയിലെ എൽ കോബ്രെ പട്ടണത്തിലാണ് ജനനം. അഞ്ചാം വയസിൽ പിതാവിനൊപ്പം കാർഷിക മേഖലയിൽ ഇറങ്ങി. പിന്നീട് ഗ്രാമത്തലവനായിരുന്നു പെരസെന്ന് ഗിന്നസ് റെക്കോർഡ്സിൽ പറയുന്നു.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…