Friday, May 3, 2024
spot_img

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ ഒടുവിൽ യാത്രയായി; വിട പറയുന്നത് 41 പേരകുട്ടികളുടെയും 18 കൊച്ചുമക്കളുടെയും 12 ചെറുമക്കളുടെയും മുത്തച്ഛൻ

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ ഒടുവിൽ യാത്രയായി. 2022-ൽ ​ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ വെനസ്വേലൻ സ്വദേശി ജുവാൻ വിസെന്റെ പെരസ് മോറയാണ് 114-ാം വയസിൽ മരണത്തിന് കീഴടങ്ങിയത്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയാണ് വിയോ​ഗവാർത്ത ലോകത്തെ അറിയിച്ചത്.

2022 ഫെബ്രുവരി നാലിനാണ്, 112 വയസും 253 ദിവസവും പ്രായമുള്ള പെരസിനെ ഗിന്നസ് പ്രകാരം ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ മനുഷ്യനായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 11 കുട്ടികളുടെ പിതാവാണ് അദ്ദേഹം. 2022-ലെ കണക്ക് പ്രകാരം 41 പേരകുട്ടികളും 18 കൊച്ചുമക്കളും 12 ചെറുമക്കളും ഇദ്ദേഹത്തിനുണ്ട്.

പത്ത് മക്കളിൽ ഒൻപതാമനായ 1909 മെയ് 27-ന് ആൻഡിയൻ സംസ്ഥാനമായ തച്ചിറയിലെ എൽ കോബ്രെ പട്ടണത്തിലാണ് ജനനം. അഞ്ചാം വയസിൽ പിതാവിനൊപ്പം കാർഷിക മേഖലയിൽ ഇറങ്ങി. പിന്നീട് ​ഗ്രാമത്തലവനായിരുന്നു പെരസെന്ന് ​ഗിന്നസ് റെക്കോർഡ്സിൽ പറയുന്നു.

Previous article
Next article

Related Articles

Latest Articles