തെന്നിന്ത്യയിലെ താര സുന്ദരിയാണ് തമന്ന. സിനിമയിൽ തകർപ്പൻ വേഷങ്ങൾ ചെയ്യുന്ന നടിക്ക് ആരാധകരും ഏറെയാണ്. കൊല്ലത്ത് ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിന് എത്തിയതാണ് താരം. ഇതിനിടയിൽ ഒരു ആരാധകൻ നടിക്ക് മുന്നിലേക്ക് ചാടി വീണ് കൈയ്ക്ക് പിടിക്കുക ആയിരുന്നു. ഇതോടെ ചുറ്റുമുള്ള സെക്യൂരിറ്റികൾ ഇയാളെ തടയുകയും മാറ്റാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ആരാധകനോട് വളരെ സൗമ്യമായി പെരുമാറുകയും ഫോട്ടോ എടുക്കണമെന്ന ആവശ്യം ഇയാൾ പ്രകടിപ്പിച്ചപ്പോൾ, ഇഷ്ടക്കേട് ഒന്നും കാണിക്കാതെ ആ ആഗ്രഹം സാധിച്ചു കൊടുക്കുകയും ചെയ്തു.
ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. സ്നേഹത്തോടെ ആരാധകനായ യുവാവിനോട് പെരുമാറുന്നതടക്കം വീഡിയോയിൽ ഉണ്ട്. ഇതിന് പിന്നാലെ അഹങ്കാരമില്ലാത്ത നടിയെന്നതുൾപ്പടെ നിരവധി നല്ല കമന്റുകളാണ് താരത്തിന് ഇപ്പോൾ ലഭിക്കുന്നത്. ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്‍ത നടി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. നിലവിൽ ജയിലർ, മലയാള ചിത്രം ബാന്ദ്ര എന്നിവയാണ് നടിയുടേതായി റിലീസിനും അണിയറയിലും ഒരുങ്ങുന്ന ചിത്രങ്ങൾ.
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…
തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…