Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പ്രവാസിയെ തട്ടി കൊണ്ടുപോയി ; കവർച്ച നടത്തിയ കാമുകിയും സംഘവും അറസ്റ്റിൽ

തിരുവനന്തപുരം : അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കാമുകിയും സംഘവും ചേർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വർണ്ണവും പണവും കവർന്നു.തക്കല സ്വദേശി മുഹൈദ്ദീൻ അബ്ദുൾ ഖാദറാണ് കവർച്ചയ്ക്ക് ഇരയായത്. യുവതി ഉൾപ്പെടെ 6 പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു ദിവസം മുൻപാണ് തക്കല സ്വദേശി മുഹൈദ്ദീൻ അബ്ദുൾ ഖാദറിനെ കാറിൽ തട്ടിക്കൊണ്ടു പോയി ചിറയിൻകീഴിലെ റിസോർട്ടിൽ രണ്ടു ദിവസം കെട്ടിയിട്ടത്. കാമുകി ഇൻഷയും സഹോദരൻ ഷഫീക്കും ചേർന്നാണ് മുഹൈദ്ദീനെ കവർച്ച ചെയ്തത്. ദുബായിൽ വച്ച് മുഹൈദ്ദീനും ഇൻഷയുമായി അടുപ്പത്തിലായിരുന്നു എന്നാണ് പൊലീസ് അറിയിക്കുന്നത്.

തിരികെ നാട്ടിലേക്കെത്തിയ യുവതി തനിക്ക് മറ്റ് ആലോചനകൾ വരുന്നതിനാൽ വീട്ടിൽ വന്ന് സംസാരിക്കണം എന്ന് ആവശ്യപ്പെട്ടു. തുടർന്നാണ് പ്രവാസിയായ യുവാവ് നാട്ടിലേക്ക് വരുന്നത്. എയർപോർട്ടിലെത്തിയ യുവാവിനെ യുവതിയും സംഘവും കാറിൽ കയറ്റുകകയായിരുന്നു. എന്നാൽ, ബന്ധത്തിൽ നിന്നും പിന്മാറുകയാണെന്ന് മുഹൈദ്ദീൻ യുവതിയെ അറിയിച്ചു. എന്നാൽ, നഷ്ടപരിഹാരം എന്ന നിലയിൽ യുവതി ഒരു കോടി രൂപ ആവശ്യപ്പെട്ടു. ഈ പണം നൽകാത്തതിനെ തുടർന്നാണ് തട്ടി കൊണ്ടുപോയി 15,70,000 രൂപയും രണ്ട് ഫോണും സ്വർണവും തട്ടിയെടുത്തത്.

കൂടാതെ, മുദ്ര പത്രങ്ങളും ഒപ്പിട്ടു വാങ്ങി. തുടർന്ന്, പ്രവാസിയെ സ്കൂട്ടറിൽ എയർപോർട്ടിന് മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു.രണ്ട് ദിവസം കഴിഞ്ഞിട്ടും യുവാവിനെ കാണാതായതിനാൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. അതിനിടയിൽ, മറ്റൊരു ഫോണിൽ നിന്നും ബന്ധുക്കളെ യുവാവ് ബന്ധപ്പെട്ടു. വലിയതുറ പോലീസാണ് യുവതിയെയും സംഘത്തെയും അറസ്റ്റ് ചെയ്തത്.

B4 Admin

Recent Posts

വളർമതിയുടെ സമരവീര്യത്തിന് പിന്തുണ : LPST ഉദ്യോഗാർഥികളുടെ പോരാട്ടം ഏറ്റെടുത്ത് ബിജെപി

തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…

2 hours ago

ആൺസുഹൃത്തിന് അമിത നിയന്ത്രണമെന്ന് പരാതി: ഒടുവിൽ ക്വട്ടേഷൻ ആക്രമണം പട്ടാമ്പി കേസിൽ പെൺകുട്ടികളുടെ പങ്ക് ചർച്ചയാകുന്നു

പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…

10 hours ago

വൈദ്യുതി വിവാദത്തിൽ സർക്കാരിന് ആശ്വാസം: മന്ത്രിയെ വിശ്വാസത്തിലെടുക്കുമെന്ന് ഉറപ്പ് സമവായത്തിലേക്ക് കെ.എസ്.ഇ.ബി തർക്കം

വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…

11 hours ago

വിദേശ സഞ്ചാരികൾക്കും നിക്ഷേപകർക്കും വൻ ആശ്വാസവുമായി കേന്ദ്ര സർക്കാർ: വിസ നിയമങ്ങൾ ലഘൂകരിച്ച് 9 വിഭാഗങ്ങളാക്കി ചുരുക്കി, അപേക്ഷാ ഫോമുകളുടെ ദൈർഘ്യം 70 ശതമാനം കുറച്ചു!

ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…

12 hours ago

മനുഷ്യനെ മാറ്റിയ മഹാവിളംബരം! കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് അടിത്തറ പാകിയ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് 90 വയസ്സ്!

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…

12 hours ago

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

1 day ago